Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പലരും പലതും പറയുന്നുണ്ടെങ്കിലും അതൊന്നും പാർട്ടിയുടെ അഭിപ്രായമല്ല; യുഡിഎഫിൽ ചേരാൻ ആർഎംപി തീരുമാനിച്ചിട്ടില്ല; 20 ന് കേന്ദ്രകമ്മിറ്റിയിൽ അന്തിമ തീരുമാനമെടുക്കുമെന്നും കെ.കെ.രമ

പലരും പലതും പറയുന്നുണ്ടെങ്കിലും അതൊന്നും പാർട്ടിയുടെ അഭിപ്രായമല്ല; യുഡിഎഫിൽ ചേരാൻ ആർഎംപി തീരുമാനിച്ചിട്ടില്ല; 20 ന് കേന്ദ്രകമ്മിറ്റിയിൽ അന്തിമ തീരുമാനമെടുക്കുമെന്നും കെ.കെ.രമ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആർ.എംപി യുഡിഎഫിൽ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കെ.കെ.രമ. പലരും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. അതൊന്നും ആർ.എംപിയുടെ അഭിപ്രായമല്ല. 20ന് തൃശൂരിൽ ചേരുന്ന പാർട്ടി കേന്ദ്ര കമ്മറ്റി യോഗത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യും. എന്നിട്ടേ എന്തു നിലപാടെടുക്കണമെന്ന കാര്യം തീരുമാനിക്കുകയുള്ളൂ. സപിഎമ്മിനു ഇടതുപക്ഷ സ്വഭാവം നഷ്ടമാകുന്നു എന്നു പറഞ്ഞ് സിപിഎം വിട്ട ടി.പി. ചന്ദ്രശേഖരന്റെ പാർട്ടിക്ക് വലത്തോട്ടു ചായാനാവുമോ എന്ന ചോദ്യത്തിന് ഞങ്ങൾ അക്കാര്യത്തിൽ ഒരു തീരുമാവും എടുത്തിട്ടില്ലെന്നും 20ന് കേന്ദ്രകമ്മറ്റി യോഗം കഴിഞ്ഞ ശേഷം വിശദമായി സംസാരിക്കാമെന്നും രമ പറഞ്ഞു.

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സിപഎമ്മുമായി യോജിക്കനാവില്ല. അതേസമയം ബിജെപിയെ എതിർക്കുകയും പരാജയപ്പെടുത്തുകയും വേണം. അതിന് യുഡിഎഫിൽ ചേക്കേറാം എന്നായിരുന്നു ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണുവി്ന്റെ നിലപാട്. സിപിഎമ്മിനെയും ബിജെപിയെയും എതിർത്തുകൊണ്ട് മതേതര ജനാധിപത്യ ശക്തികളുമായി ചേർന്നു പ്രവർത്തിക്കുമെന്നും ഒറ്റക്കു മത്സരിക്കില്ലെന്നുമായിരുന്നു വേണു പറഞ്ഞത്. എന്നാൽ കെ.എസ്. ഹരിഹരൻ ഇത് ഇലക്ഷൻ കാലത്ത് കേൾക്കുന്ന പതിവു പല്ലവിയാണെന്നു പറഞ്ഞ് തള്ളിക്കളയുകയും ചെയ്തിരുന്നു. 12 വർഷമായി മുന്നണികൾക്കൊപ്പം നിൽക്കാതെ തനിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന അഖിലേന്ത്യാ പാർട്ടിയുടെ നയം മാധ്യമ കോക്കസിന് തീരുമാനിക്കാനാവില്ലെന്നും തനിച്ചു നിൽക്കാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും ഫേസ് ബുക്ക് പോസ്റ്റിൽ ഹരിഹരൻ വ്യക്തമാക്കിയിരുന്നു.

ഇരു നേതാക്കളുടെയും വിരുദ്ധ അഭിപ്രായങ്ങൾക്കു മുന്നിൽ നിശബ്ദത പാലിക്കുകയാണ് കെ.കെ. രമയിപ്പോൾ. ചന്ദ്രശേഖരന്റെ ആദർശങ്ങളെ ബലികഴിപ്പിച്ച് പാർട്ടിയെ യുഡിഎഫ് പാളയത്തിൽ കൊണ്ടുവന്ന് കെട്ടുന്നത് ആത്മഹത്യാപരമാണെന്ന തിരിച്ചറിവ് രമക്കുണ്ട്. യുഡിഎഫ് പ്രവേശനമെന്ന വേണുവിന്റെ നിലപാട് പാർട്ടി അണികളെയും രണ്ടായി തിരിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ നിലപാടുകളെ എന്നും എതിർത്തിരുന്ന ടി.പി.യുടെ പാർട്ടി യുഡിഎഫിനോടൊപ്പം എങ്ങിനെയാണ് നിൽക്കുകയെന്ന് നല്ലൊരു വിഭാഗം പ്രവർത്തകർ ചോദിക്കുന്നു. എന്നാൽ പ്രായോഗിക വാദവും ചിന്തയുമാണ് ഇപ്പോൾ വേണ്ടതെന്ന് മറുപക്ഷവും പറയുന്നു. അധികാരവും സ്വാധീനവുമൊന്നുമില്ലാതെ തനിച്ചുള്ള ഈ പോക്ക് പാർട്ടിയെ ഏറെക്കാലം മുന്നോട്ടു കൊണ്ടുപോകില്ലെന്ന് വേണുവിന്റെ നിലപാടിനെ അനുകൂലിക്കുന്നവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP