Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വടകരയിൽ കെ.കെ.രമ മത്സരിക്കില്ല; പി.ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടൽ നടത്തും; യുഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് ആർഎംപി

വടകരയിൽ കെ.കെ.രമ മത്സരിക്കില്ല; പി.ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടൽ നടത്തും; യുഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് ആർഎംപി

മറുനാടൻ മലയാളി ബ്യൂറോ

 കോഴിക്കോട്: വടകരയിൽ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കില്ലെന്ന് ആർഎംപി. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. ജയരാജന്റെ പരാജയം ഉറപ്പുവരുത്താനുള്ള ഇടപെടൽ പാർട്ടി നടത്തുമെന്നും യുഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി എൻ. വേണു പറഞ്ഞു.

കെ.കെ. രമയെ പാർട്ടി സ്ഥാനാർത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. വടകരയിൽ ആർഎംപി സ്ഥാനാർത്ഥി മത്സരിക്കില്ല. യുഡിഎഫിനെ പിന്തുണയ്ക്കാനാണ് തീരുമാനം. കോൺഗ്രസ് മണ്ഡലം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊലപാതക രാഷ്ട്രീയമാണ് ആർഎംപി ചർച്ചയാക്കുന്നത്. അതിന്റെ ഫലം യുഡിഎഫിന് വന്നുചേരാനാണു സാധ്യത- വേണു പറഞ്ഞു.

നേരത്തെ, വടകരയിൽ കെ.കെ. രമയെ യുഡിഎഫ് പിന്തുണച്ചേക്കുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. വടകര, ആലത്തൂർ, കോഴിക്കോട്, തൃശൂർ മണ്ഡലങ്ങളിൽ മത്സരിക്കുമെന്നും ആർഎംപി പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP