Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്തമഴയിൽ പൊതുമരാമത്ത് വകുപ്പിന് 2611 കോടിയുടെ നഷ്ടം; 88 പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന് മന്ത്രി ജി സുധാകരൻ

കനത്തമഴയിൽ പൊതുമരാമത്ത് വകുപ്പിന് 2611 കോടിയുടെ നഷ്ടം; 88 പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന് മന്ത്രി ജി സുധാകരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് 2611 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരൻ. കനത്തമഴയിൽ റോഡുകൾക്ക് മാത്രം 2000 കോടിയുടെ നഷ്ടമുണ്ടായി. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയ്ക്ക് ഉണ്ടായ നഷ്ടം 400 കോടിയാണെന്ന് ജി സുധാകരൻ പറഞ്ഞു.

കനത്തമഴയിൽ സംസ്ഥാനത്ത് 88 പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും ജി സുധാകരൻ പറഞ്ഞു. അറ്റകുറ്റപ്പണി ഉടൻ നടത്തും.പുനർനിർമ്മാണ പ്രവർത്തനങ്ങൾ മഴ മാറിയശേഷം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കനത്തമഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്.

നിരവധി വീടുകൾ പൂർണമായി വാസയോഗ്യമല്ലാതായി. വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുമരാമത്തിന് ഉണ്ടായ നഷ്ടത്തിന് പുറമേയുള്ള മറ്റു നഷ്ടങ്ങൾ തിട്ടപ്പെടുത്തി വരുകയാണ്. വൈകാതെ ഇതുസംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവരുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP