Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെയുണ്ടായത് 300ലേറെ അപകടങ്ങൾ; കൊല്ലപ്പെട്ടത് ഒൻപത് പേർ; പരിക്കേറ്റത് 250 ഓളം പേർക്കും; അശ്രദ്ധമായ ഡ്രൈവിങ്ങിനൊപ്പം റോഡ് നിർമ്മാണത്തിലെ അപാകതയും നിരത്തുകളിൽ ജീവനെടുക്കുന്നു; മഴയത്ത് തകർന്ന റോഡുകളിൽ ഒളിച്ചിരിക്കുന്നത് മരണക്കെണി

ഇന്നലെയുണ്ടായത് 300ലേറെ അപകടങ്ങൾ; കൊല്ലപ്പെട്ടത് ഒൻപത് പേർ; പരിക്കേറ്റത് 250 ഓളം പേർക്കും; അശ്രദ്ധമായ ഡ്രൈവിങ്ങിനൊപ്പം റോഡ് നിർമ്മാണത്തിലെ അപാകതയും നിരത്തുകളിൽ ജീവനെടുക്കുന്നു; മഴയത്ത് തകർന്ന റോഡുകളിൽ ഒളിച്ചിരിക്കുന്നത് മരണക്കെണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിവിധ സ്ഥലങ്ങളിലെ വാഹനാപകടങ്ങളിലായി ഒൻപത് പേർ മരിച്ചു. 300ലേറെ അപകടങ്ങളിൽ 250 ഓളം പേർക്ക് പരിക്കേറ്റു. അശ്രദ്ധമായ ഡ്രൈവിംഗും റോഡ് നിർമ്മാണത്തിലെ അപാകതയും ആശാസ്ത്രീയമായ സിഗ്‌നലുകളുമാണ് കാരണം. മഴയത്ത് റോഡുകളെല്ലാം കുഴി നിറഞ്ഞതും അപകടങ്ങൾക്ക് കാരണമായി.

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ദമ്പതിമാരടക്കം മൂന്ന് പേരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ 20ഓളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റ 18 പേരെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. തബൈക്കും കാറും കൂട്ടിയിടിച്ച് എരുമപ്പെട്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൂത്താട്ടുകുളം പിറവം റോഡിൽ തിരുമാറടി ഹൈസ്‌കൂൾ ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. വഴിയാത്രക്കാരായ സ്ത്രീകളുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരം. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിലുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റ് ഇടിച്ചുതകർത്ത ശേഷമാണ് വഴിയാത്രക്കാരെ ഇടിച്ചത്. മറിഞ്ഞ കാറിന്റെ അടിയിൽപ്പെട്ട യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് പുറത്തെടുത്തത്. ആലപ്പുഴ കരുമാടിയിൽ ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. എടത്വ പച്ച സ്വദേശി കെവിൻ ആണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP