Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചങ്ങരംകുളത്ത് വാഹനാപകടം; മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർക്ക് ദാരുണാന്ത്യം; അപകടം കണ്ണൂരിൽ നിന്ന് മടങ്ങിവരവെ

ചങ്ങരംകുളത്ത് വാഹനാപകടം; മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർക്ക് ദാരുണാന്ത്യം; അപകടം കണ്ണൂരിൽ നിന്ന് മടങ്ങിവരവെ

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ; ചങ്ങരംകുളത്ത് വാഹന അപകടത്തിൽ മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതരാവസ്ഥയിൽ. മൂവാറ്റുപുഴ ഉറവക്കുഴി പടിഞ്ഞാറേ ചാലിൽ യൂസഫിന്റെ മകൻ സമർ യൂസഫ് (27), കൊല്ലം കൂടിയിൽ ബഷീർ മകൻ ഷിബിൻ (29) എന്നിവരാണ് മരിച്ചത്.

ഇന്ന് വെളുപ്പിന് മൂന്നിന് വട്ടപ്പാറയിൽ ആണ് അപകടം നടന്നത്.പരിക്കേറ്റ കാളചന്തയിൽ താമസിക്കുന്ന ചെരട്ടിക്കാട്ടിൽ ഷാജി (47 പഴം ഷാജി ) സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.

വാഹന വ്യാപാരികളാണ് മൂവരും. കണ്ണൂരിൽ പോയി മടങ്ങി വരവേയാണ് അപകടം നടന്നത്.
മരിച്ച രണ്ടു പേരും അടുത്തിടെയാണ് വിവാഹിതരായത്. ആട്ടായം ചെള്ളിൽ യൂനസിന്റെ മകൾ മുംതാസാണ് സമറിന്റെ ഭാര്യ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP