Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കിലോമീറ്റർ റോഡ് ടാർ ചെയ്യേണ്ടതിന് പകരം രണ്ടറ്റത്തു നിന്നും ടാർ ചെയ്ത് പണി നിർത്തി ! കുളനട പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ കഴിയുമ്പോഴും 'കണ്ണടച്ച്' അധികൃതർ; ത്രിതല പഞ്ചായത്ത് മെമ്പർമാരുടെ അനാസ്ഥയാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ

ഒരു കിലോമീറ്റർ റോഡ് ടാർ ചെയ്യേണ്ടതിന് പകരം രണ്ടറ്റത്തു നിന്നും ടാർ ചെയ്ത് പണി നിർത്തി ! കുളനട പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ കഴിയുമ്പോഴും 'കണ്ണടച്ച്' അധികൃതർ; ത്രിതല പഞ്ചായത്ത് മെമ്പർമാരുടെ അനാസ്ഥയാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കുളനട: വെറും ഒരു കിലോമീറ്റർ ദൂരം വരുന്ന റോഡ് പൂർണമായി ടാർ ചെയ്യേണ്ടതിന് പകരം റോഡിന്റെ രണ്ട് അറ്റത്ത് നിന്നും 100 മീറ്റർ ടാർ ചെയ്ത് 'പണി നിർത്തി'യത് ജനങ്ങൾക്ക് ദുരിതം സൃഷ്ടിക്കുന്നു. കുളനട പഞ്ചായത്തിലെ എട്ടാം വാർഡ് നിവാസികളാണ് നാളുകളായി ദുരിതത്തിൽ കഴിയുന്നത്. ഏകദേശം നൂറിലധികം കുടുംബങ്ങളാണ് മണൽത്തറ - വടക്കേകരയത്ത് പടി - ഇടക്കടവിൽ പടി റോഡിന്റെ സമീപത്ത് താമസിക്കുന്നത്. റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ തങ്ങൾ ദുരിത കയത്തിലാണെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല സമീപ പ്രദേശത്തുള്ള റോഡുകളെല്ലാം ടാറും കോൺക്രീറ്റും ചെയ്ത് നവീകരിച്ചിട്ടും ഈ റോഡിലേക്ക് മാത്രം അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നും ത്രിതല പഞ്ചായത്ത് മെമ്പർമാരുടെ അനാസ്ഥയാണ് റോഡിന്റെ ശോചനീയാവസ്ഥക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു.

മൂന്ന് വിഭാഗങ്ങളിലും കോൺഗ്രസ് പ്രതിനിധികളാണ് ഇവിടെ നിന്ന് ജയിച്ചു കയറിയത്. ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സജി.പി. ജോൺ വോട്ട് ചോദിക്കാൻ മാത്രമാണ് വാർഡിലേക്ക് വന്നതെന്നും അടുത്തിടെ പ്രദേശത്തെ സർവ്വീസ് സഹകരണ ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോൾ, വോട്ടർമാരെ പേടിച്ച് പ്രചരണത്തിന് ഇറങ്ങാത്ത ആളാണ് ഇദ്ദേഹമെന്നും നാട്ടുകാർ പറയുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ശ്യാമളകുമാരിയും റോഡിന്റെ കാര്യത്തിൽ ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറിയതെന്നും തൊട്ടടുത്ത മറ്റൊരു റോഡ് 'വികസിപ്പിക്കാൻ' ഇവർ പ്രത്യേക താൽപര്യം കാണിച്ചിരുന്നുവെന്നുമാണ് നാട്ടുകാരുടെ പരാതി.

ജില്ലാ പഞ്ചായത്ത് മെമ്പറായ വിനീത അനിലും റോഡ് ശോചനീയമായി കിടന്നിട്ടും തിരിഞ്ഞ് നോക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്. ഇരുപത് വർഷം മുൻപ് ഈ റോഡിനോട് ചേർന്ന വയലുകൾക്ക് കരിങ്കല്ല് കൊണ്ട് ഭിത്തി കെട്ടിയത് മാത്രമാണ് ആകെയുള്ള വികസനം. എന്നാൽ
വെളുക്കാൻ തേച്ചത് പാണ്ടായതു പോലെയാണ് ഇവിടെയും അവസ്ഥ ! റോഡിന്റെ നിരപ്പിനേക്കാൾ ഏറെ താഴെയാണ് കെട്ടി പൊക്കിയിരിക്കുന്ന ഭാഗം. ഇതുകാരണം, വാഹനങ്ങൾ താഴേക്ക് മറിയുകയും ചെയ്യുന്നു.മാത്രമല്ല കാട് മൂടി കിടക്കുന്നതു കാരണം റോഡ് ഏതാണ് കുഴി ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. എന്നെങ്കിലും ഈ റോഡിന് ശാപമോക്ഷം കിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP