Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് ആത്മഹത്യചെയ്ത കെഎസ്ആർടിസി കണ്ടക്ടറുടെ മൃതദേഹവുമായി തെങ്കാശ്ശിപ്പാത ഉപരോധിച്ചു; ഫേസ്‌ബുക്കിൽ സങ്കടം പങ്കുവെച്ച ശേഷം ആത്മഹത്യ ചെയ്ത സുനിൽ തീരാവേദനയായപ്പോൾ ഉപരോധവുമായി എത്തിയത് നാട്ടുകാരും സഹപ്രവർത്തകരും

ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് ആത്മഹത്യചെയ്ത കെഎസ്ആർടിസി കണ്ടക്ടറുടെ മൃതദേഹവുമായി തെങ്കാശ്ശിപ്പാത ഉപരോധിച്ചു; ഫേസ്‌ബുക്കിൽ സങ്കടം പങ്കുവെച്ച ശേഷം ആത്മഹത്യ ചെയ്ത സുനിൽ തീരാവേദനയായപ്പോൾ ഉപരോധവുമായി എത്തിയത് നാട്ടുകാരും സഹപ്രവർത്തകരും

പാലോട്: ജോലി നഷ്ടപ്പെട്ടതിൽ മനംനൊന്ത് തൂങ്ങിമരിച്ച കെ.എസ്.ആർ.ടി.സി. എംപാനൽ കണ്ടക്ടറുടെ മൃതദേഹവുമായി നാട്ടുകാും സഹപ്രവർത്തകരും റോഡ് ഉപരോധിച്ചു. കുറുപുഴ വെമ്പ് മുത്തുകാവ് പ്രഭ വിലാസത്തിൽ എസ്.സുനിൽകുമാറിന്റെ മൃതദേഹവുമായി എത്തിയ സഹപ്രവർത്തകരും നാട്ടുകാരും തെങ്കാശ്ശിപ്പാത ഉപരോധിച്ചു.

തെങ്കാശിപ്പാതയിൽ കുറുപുഴ ജങ്ഷനിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാരും നാട്ടുകാരുമാണ് ഉപരോധം തീർത്തത്. പാലോട് ഡിപ്പോയിൽ നിന്നുമാണ് പ്രകടനക്കാരെത്തിയത്. പോസ്റ്റ് മോർട്ടത്തിനുശേഷം രാവിലെ പതിനൊന്നു മണിയോടെ മൃതദേഹം നെടുമങ്ങാട് ഡിപ്പോയിലും, ഉച്ചയ്ക്ക് പന്ത്രണ്ടോടെ പാലോട് ഡിപ്പോയിലും പൊതുദർശനത്തിനുെവച്ചു. വൻജനാവലിയാണ് ഡിപ്പോയിലെത്തിയത്. മരണത്തിനുത്തരവാദികളായ വകുപ്പിലെ ഉന്നതർ സ്ഥലത്തെത്തുക, കുടുംബത്തിന് അർഹമായ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റോഡുപരോധം.

ഉപരോധം ശക്തമായതോടെ റോഡിൽ വൻ ഗതാഗതകുര്ക്ക് അനുബവപ്പെട്ടു.ജനം റോഡിൽ കുരുങ്ങി. പാലോട് എസ്.ഐ, സിഐ എന്നിവർ നടത്തിയ അനുനയശ്രമങ്ങൾ വിജയിച്ചില്ല. ഒടുവിൽ നെടുമങ്ങാട് തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ അന്വേഷണ റിപ്പോർട്ട് ജില്ലാകളക്ടർക്ക് നൽകുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നും തഹസിൽദാർ ഉറപ്പുനൽകി.

തുടർന്നാണ് ഉപരോധം അവസാനിച്ചത്. ഇതിനിടെ കെ.എസ്.ആർ.ടി.സി എം.ഡി.ക്കു വേണ്ടി മൃതദേഹത്തിൽ വച്ച റീത്ത് സ്വീകരിക്കാൻ സുനിലിന്റെ വീട്ടുകാരും സഹപ്രവർത്തകരും തയ്യാറായില്ല. അത് പാലോട് ഡിപ്പോയിൽ തന്നെ ഇവർ ഉപേക്ഷിച്ചു.

എംപാനൽ ജീവനക്കാരുടെ ഡ്യൂട്ടി വെട്ടിക്കുറച്ചതിനെതുടർന്ന് ഇദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എട്ടു വർഷത്തോളമായി പാലോട് ട്രാൻസ്പോർട്ട് ഡിപ്പോയിലെ ജീവനക്കാരനാണ്. വായ്പയെടുത്തു വീട് പണിഞ്ഞതിന്റെ ബാധ്യത തീർക്കാനുണ്ട്. മൂത്ത മകൾ അശ്വതി ചെമ്പഴന്തി എസ്.എൻ. കോളേജിൽ ബിരുദ വിദ്യാർത്ഥിയും ഇളയവൾ ആതിര ആനാട് സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയുമാണ്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP