Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആളില്ലാത്ത വീട്ടിലെത്തി മോഷണം നടത്തിയ കള്ളൻ കൊണ്ട് പോയത് മൊബൈൽ ഫോണും പണവും വസ്ത്രങ്ങളും മുതൽ എടിം കാർഡ് വരെ; മോഷണം പോയ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് തുടർപ്പോൾ ബ്ലോക്ക് ചെയ്യാൻ ബാങ്കിലെത്തി; സിസിടിവിയിൽ തെളിഞ്ഞത് മോഷ്ടിച്ച പർദയും മഫ്തയുമണിഞ്ഞ് പണം പിൻവലിക്കുന്ന കള്ളന്റെ ചിത്രം

ആളില്ലാത്ത വീട്ടിലെത്തി മോഷണം നടത്തിയ കള്ളൻ കൊണ്ട് പോയത് മൊബൈൽ ഫോണും പണവും വസ്ത്രങ്ങളും മുതൽ എടിം കാർഡ് വരെ; മോഷണം പോയ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് തുടർപ്പോൾ ബ്ലോക്ക് ചെയ്യാൻ ബാങ്കിലെത്തി; സിസിടിവിയിൽ തെളിഞ്ഞത് മോഷ്ടിച്ച പർദയും മഫ്തയുമണിഞ്ഞ് പണം പിൻവലിക്കുന്ന കള്ളന്റെ ചിത്രം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പലതരം മോഷണം നാം കണ്ടിട്ടുണ്ടെങ്കിലും മലപ്പുറം തിരൂരങ്ങാടിയിലെ ഒരു കള്ളന്റെ മോഷണവും പിന്നീടുള്ള ചെയ്തികളും അൽപ്പം വെറൈറ്റി ഉളവാക്കുന്നത് തന്നെയാണ്. വീട്ടിൽ നിന്ന് പണവും വസ്ത്രങ്ങളും എടിഎമ്മും ഉൾപ്പടെ മോഷണം നടത്തിയ പ്രതി അതേ വീട്ടിലെ പർദ ധരിച്ചാണ് എടിഎമ്മിൽ പണം പിൻവലിക്കാൻ എത്തിയതും.താഴെചേളാരിയിലെ വെള്ളോടത്തിൽ കരുണയിൽ ബാവയുടെ വീട്ടിൽ മോഷണം നടത്തിയയാളാണ് കോട്ടയ്ക്കൽ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചത്. കഴിഞ്ഞ ഏഴിനാണ് വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ ആളില്ലായിരുന്നു. 15000 രൂപ, ബാവയുടെയും ഭാര്യ ഉമ്മുഹബീബയുടെയും എടിഎം കാർഡുകൾ, മൊബൈൽ ഫോൺ, പർദ, ടീഷർട്ട് എന്നിവ നഷ്ടപ്പെട്ടു.

എടിഎം കാർഡ് ബ്ലോക്ക് ചെയ്യാനായി ഉമ്മുഹബീബ കേരള ബാങ്കിലെത്തിയപ്പോഴാണ് എടിഎമ്മിൽ നിന്നും 25000 രൂപ പിൻവലിച്ചതായി അറിഞ്ഞത്. പരിശോധനയിൽ കോട്ടയ്ക്കലിലുള്ള എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചത് എന്ന് മനസ്സിലായി. ഇവിടത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്നു മോഷ്ടിച്ച പർദയും മഫ്തയും ധരിച്ച് മുഖംമറച്ച് പണം കവരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. എടിഎം പിൻനമ്പർ മോഷ്ടിച്ച ഫോണിൽ നിന്നോ വസ്ത്രങ്ങൾക്കുള്ളിൽ സൂക്ഷിച്ച പേപ്പറിൽ നിന്നോ ലഭിച്ചതാകുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP