Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവർച്ചയ്ക്കിടെ നിരീക്ഷണകാമറയിൽ കുടുങ്ങിയ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി മുമ്പും ലക്ഷണമൊത്ത കള്ളൻ; തൃക്കരിപ്പൂരിൽ ഭവനഭേദനം നടത്തി 18 പവൻ സ്വർണം കവർന്നതും രാഘവൻതന്നെ

കവർച്ചയ്ക്കിടെ നിരീക്ഷണകാമറയിൽ കുടുങ്ങിയ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി മുമ്പും ലക്ഷണമൊത്ത കള്ളൻ; തൃക്കരിപ്പൂരിൽ ഭവനഭേദനം നടത്തി 18 പവൻ സ്വർണം കവർന്നതും രാഘവൻതന്നെ

കണ്ണൂർ: സിപിഐ(എം) മുൻ ബ്രാഞ്ച് സെക്രട്ടറി സി. രാഘവൻ വർഷങ്ങൾക്കു മുമ്പുതന്നെ ഭവനഭേദനത്തിലൂടെ കവർച്ച നടത്തിയതിനു തെളിവുകളേറെ. ഗൾഫുകാരന്റെ വീട് കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയ തൃക്കരിപ്പൂർ വയലോടിയിലെ സി.രാഘവൻ സിപിഐ.(എം). ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തിരിക്കുമ്പോഴും അതിനു മുമ്പും മോഷ്ടാവായിരുന്നെന്നതിനു തെളിവുകൾ ലഭിച്ചു.

2007 ജനുവരിയിൽ തൃക്കരിപ്പൂർ മട്ടമ്മയിലെ നങ്ങാറത്ത് ഇസ്മയിലിന്റെ വീട് കുത്തിത്തുറന്ന് 18 പവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്നത് രാഘവനാണെന്ന് തിരിച്ചറിഞ്ഞു. കവർച്ച മുതൽ പയ്യന്നൂരിലെ വിവിധ ജൂവലറികളിൽ വിൽപ്പന നടത്തിയെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ രാഘവൻ സമ്മതിച്ചിട്ടുണ്ട്.

സിഐ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിൽ പയ്യന്നൂരിലെ ജൂവലറികളിൽ തെളിവെടുപ്പിനു കൊണ്ടുവന്നുപ്പോഴാണ് താൻ മുമ്പ് ലക്ഷണമൊത്ത കള്ളനാണെന്ന വിവരങ്ങൾ രാഘവൻ പൊലീസിന് കൈമാറിയത്. കവർച്ച നടത്തി ജൂവലറികളിൽ വിൽപ്പന നടത്തിയ അഞ്ചരപ്പവൻ സ്വർണ്ണാഭരണങ്ങൾ രാഘവന്റെ സാന്നിധ്യത്തിൽ തന്നെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പയ്യന്നൂരിലെ പുതുമന ജൂവലറി, സാഗർ ജൂവലറി, പുഞ്ചക്കാട്ടെ പേരില്ലാ ജൂവലറി എന്നിവിടങ്ങളിലാണ് മോഷണം നടത്തിയ സ്വർണ്ണാ ഭരണങ്ങൾ രാഘവൻ പതിവായി വിൽപ്പന നടത്തുന്നതെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

ഗൾഫിൽ ജോലിചെയ്യുന്ന തൃക്കരിപ്പൂർ പൂവളപ്പിലെ യൂനസിന്റെ വീട്ടിൽ കവർച്ചക്കെത്തിയ രാഘവൻ കമ്പിപ്പാരയുമായി ഭവനഭേദനത്തിന് ശ്രമിക്കുന്നത് നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയിരുന്നു. ഇതോടെയാണ് തൃക്കരിപ്പൂരിലെ ബ്രാഞ്ച് സെക്രട്ടറിയായ രാഘവൻ പൊലീസ് പിടിയാലായത്. സംഭവത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് രാഘവനെ പുറത്താക്കിയിരുന്നു.

കവർച്ച നടത്തിയ സ്വർണ്ണാഭരണങ്ങളിൽ ഇനിയും 12 പവനോളം ലഭിക്കാനുണ്ട്. മറ്റു ചില കവർച്ചകളിൽ കൂടി രാഘവന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലിന് വിധേയനാക്കി വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP