Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റോയൽ എൻഫീൽഡിന്റെ ഷോറൂമിൽ നിന്ന് മോഷണം പോയത് പുതിയ ബുള്ളറ്റും 1.60 ലക്ഷവും; പണം മോഷ്ടിച്ച് ബാഗിലാക്കുന്നതിന്റെയും ബുള്ളറ്റുമായി ഗേറ്റ് കടന്നു പോകുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

റോയൽ എൻഫീൽഡിന്റെ ഷോറൂമിൽ നിന്ന് മോഷണം പോയത് പുതിയ ബുള്ളറ്റും 1.60 ലക്ഷവും; പണം മോഷ്ടിച്ച് ബാഗിലാക്കുന്നതിന്റെയും ബുള്ളറ്റുമായി ഗേറ്റ് കടന്നു പോകുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: റോയൽ എൻഫീൽഡിന്റെ ഷോറൂമിൽ നിന്ന് പുതിയ ബുള്ളറ്റും 1.60 ലക്ഷം രൂപയും മോഷണം പോയി. ഫ്രാൻസിസ് റോഡിൽ ഗ്രാൻഡ് ഓഡിറ്റോറിയത്തിന്റെ എതിർവശം പ്രവർത്തിക്കുന്ന ബ്‌ളൂമൗണ്ടൻ ഓട്ടോസിന്റെ ഷോറൂമിലാണ് പുലർച്ചെ മൂന്നരയോടെ മോഷണം നടന്നത്. കടയുടെ വാതിലിന് സമീപത്തുള്ള ക്യാമറ മറയ്ക്കാൻ മോഷ്ടാവ് ശ്രമിച്ചിരുന്നുവെങ്കിലും കടയ്ക്കുള്ളിലും പുറത്തുമുള്ള ക്യാമറകളിൽ കൃത്യമായി ഇയാൾ കുടുങ്ങി.

ഷോറൂമിനുള്ളിലെ മേശയ്ക്കുള്ളിൽ നിന്നു പണം മോഷ്ടിച്ച് ബാഗിലാക്കുന്നതിന്റെയും ബുള്ളറ്റുമായി ഗേറ്റ് കടന്നു പോകുന്നതിന്റെയും ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ടൗൺ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ എത്തി. മണം പിടിച്ച നായ ഒന്നര കിലോമീറ്റർ അകലെ ജംക്ഷനിൽ എത്തി മടങ്ങി. റോഡിൽ ബൈക്ക് വളഞ്ഞു പോയതിന്റെ ടയർ പാടുകൾ ഉണ്ടായിരുന്നു. ക്ലാസിക് 350 എക്‌സ് ബുള്ളറ്റാണ് മോഷ്ടിച്ചത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP