Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വസ്ത്രവ്യാപാരി ബന്ധുവീട്ടിൽ പോയപ്പോൾ വീട് കുത്തിത്തുറന്ന് മോഷണം; എന്തൊക്കെ മോഷണം പോയെന്നു ആർക്കും ധാരണയില്ല; വീട്ടുകാർ എത്തിയിട്ട് അന്വേഷണം ആരംഭിക്കാൻ ഉറച്ച് പൊലീസ്; ശ്രീശൈലം സിൽക്ക്‌സ് ഉടമയുടെ വീട്ടിൽ നടന്ന മോഷണത്തിൽ നടുങ്ങി ഏറ്റുമാനൂരുകാർ

വസ്ത്രവ്യാപാരി ബന്ധുവീട്ടിൽ പോയപ്പോൾ വീട് കുത്തിത്തുറന്ന് മോഷണം; എന്തൊക്കെ മോഷണം പോയെന്നു ആർക്കും ധാരണയില്ല; വീട്ടുകാർ എത്തിയിട്ട് അന്വേഷണം ആരംഭിക്കാൻ ഉറച്ച് പൊലീസ്; ശ്രീശൈലം സിൽക്ക്‌സ് ഉടമയുടെ വീട്ടിൽ നടന്ന മോഷണത്തിൽ നടുങ്ങി ഏറ്റുമാനൂരുകാർ

എം മനോജ് കുമാർ

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരമധ്യത്തിൽ മോഷണം. വസ്ത്രവ്യാപാരിയായിരുന്ന ശശികുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഏറ്റുമാനൂർ കെഎസ്ആർടിസിയുടെ എതിരെയുള്ള വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി മോഷണം നടക്കുമ്പോൾ വീട്ടുകാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. വീടുപൂട്ടി വ്യാപാരിയും കുടുംബവും പുറത്തു പോയതാണ്. വീട്ടുകാർ ഇല്ലാത്തതിനാൽ എന്തൊക്കെ മോഷണം പോയി എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. വീട്ടുകാർ ഇന്നലെ വൈകീട്ടാണ് വീടുപൂട്ടി ബന്ധുവീട്ടിൽ പോയത്. അതിനു ശേഷം രാത്രിയിലാണ് മോഷണം നടന്നത്. ജോലിക്കാരനാണ് വീട്ടിലുള്ളത്. ജോലിക്കാരനു കാര്യങ്ങൾ ഒന്നും അറിയുകയുമില്ല.

ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട്ടുകാർ എത്തിയതിനു ശേഷം വിശദമായി അന്വേഷിക്കാം എന്ന രീതിയിലാണ് പൊലീസ് നീങ്ങുന്നത്. അന്വേഷണം തുടങ്ങിയതായി ഏറ്റുമാനൂർ പൊലീസ് മറുനാടനോട് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീശൈലം സിൽക്ക്‌സ് എന്ന പേരിൽ ശശികുമാറിന് ഏറ്റുമാനൂർ വസ്ത്രവ്യാപാര സ്ഥാപനമുണ്ടായിരുന്നു. മൂന്നു വർഷമായി ഈ ടെക്സ്റ്റയിൽസ് അടഞ്ഞുകിടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ആദ്യം എന്തൊക്കെ മോഷണം പോയി എന്ന കാര്യം അറിയണം. അതിനു വീട്ടുകാരുടെ വരവ് കാക്കുകയാണെന്നു പൊലീസ് പറഞ്ഞു.
വ്യാപാര

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP