Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം മുഴുവൻ എതിർത്തപ്പോഴും ഒപ്പം നിന്നത് കേരളം മാത്രം; രോഹിൻഗ്യൻ മുസ്ലീമുകൾ കൂട്ടത്തോടെ കേരളത്തിലേക്ക്; പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ചവിട്ടും തുപ്പുമേറ്റ് കിടന്നവർക്കൊക്കെ ഇപ്പോൾ ആശ്രയം കേരളം; വിദേശ രാജ്യത്ത് നിന്നും അഭയാർത്ഥികൾ എത്തുന്നത് കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മലയാള നാട്

ലോകം മുഴുവൻ എതിർത്തപ്പോഴും ഒപ്പം നിന്നത് കേരളം മാത്രം; രോഹിൻഗ്യൻ മുസ്ലീമുകൾ കൂട്ടത്തോടെ കേരളത്തിലേക്ക്; പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ചവിട്ടും തുപ്പുമേറ്റ് കിടന്നവർക്കൊക്കെ ഇപ്പോൾ ആശ്രയം കേരളം; വിദേശ രാജ്യത്ത് നിന്നും അഭയാർത്ഥികൾ എത്തുന്നത് കണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ മലയാള നാട്

കൊച്ചി: മ്യാന്മറിലെ വംശഹത്യ ഭയന്ന് ഇന്ത്യയിലേക്ക് കുടിയേറിയ രോഹിൻഗ്യൻ അഭയാർഥികൾ രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഭീകരസംഘടനയായ ഐഎസുമായും പാക് ചാരസംഘടനയായ ഐഎസ്‌ഐയുമായും ഇവർക്ക് അടുത്തബന്ധമുണ്ടെന്നും ആരോപിച്ചു. രോഹിൻഗ്യൻ അഭയാർഥികളെ പൂർണമായും കൈയൊഴിയുകയും അവർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെ അവർ ആശങ്കയിലായി. ഉത്തരേന്ത്യയിലെ ജീവിതം കൈവിട്ട കളിയായി. ഇതോടെ പശ്ചിമബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമുള്ള റോഹിൻഗ്യൻ അഭയാർത്ഥികൾ ഇപ്പോൾ സുരക്ഷിത സ്ഥാനം തേടിയുള്ള യാത്രയിലാണ്. ഇവർ കൂടുതലായി എത്തുന്നത് കേരളത്തിലാണെന്നാണ് സൂചന.

ആയിരക്കണക്കിനു രോഹിൻഗ്യൻ അഭയാർഥികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ട്രെയിനുകളിൽ കേരളത്തിലേക്ക് എത്തുന്നതായി റെയിൽവേ സംരക്ഷണ സേനയുടെ മുന്നറിയിപ്പ്. ചെന്നൈയിൽനിന്ന് പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മിഷണറാണ് ഇതു സംബന്ധിച്ച് രണ്ടു ദിവസം മുമ്പ് അറിയിപ്പു പുറപ്പെടുവിച്ചത്. രോഹിൻഗ്യൻ അഭയാർഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയമാണെന്നും തെക്കേയിന്ത്യൻ സംസ്ഥാനങ്ങളിലേക്കും ഇവർ കുടിയേറിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പമാണ് റെയിൽവേയുടെ മുന്നറിയിപ്പും എത്തുന്നത്. ലോകം മുഴുവൻ തള്ളിപ്പറഞ്ഞപ്പോഴും റോഹിൻഗ്യൻ അഭയാർത്ഥികളെ പിന്തുണച്ചത് കേരളാണ്. ഇത് മനസ്സിലാക്കിയാണ് കമ്മ്യൂണിസ്റ്റ് ഭരണമുള്ള കേരളത്തിലേക്ക് അഭയാർത്ഥികൾ കൂട്ടത്തോടെ എത്തുന്നത്. ഇത് കേരളത്തിൽ നിരവധി സാമൂഹിക പ്രശ്‌നങ്ങൾക്കും കാരണമാകും.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നു കുടുംബത്തിനൊപ്പം സംഘങ്ങളായാണ് രോഹിൻഗ്യൻ അഭയാർഥികൾ കേരളത്തിലേക്കു യാത്ര ചെയ്യുന്നത്. ട്രെയിനുകളിൽ ഇവരെ കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതതു സ്ഥലത്തെ പൊലീസിനു കൈമാറണമെന്ന് രഹസ്യ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. സ്വീകരിച്ച നടപടികളെക്കുറിച്ചു റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഏതൊക്കെ ട്രെയിനുകളിലാണ് ഇവർ സഞ്ചരിക്കുന്നതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർ കൊച്ചിയിലാണ് കൂടുതലായി കേന്ദ്രീകരിക്കുന്നതെന്നാണ് സൂചന. ഇവരെ ഉൾക്കൊള്ളാനുള്ള കരുത്ത് നിലവിൽ കേരളത്തിൽ ഇല്ല. എന്നാൽ തിരിച്ചയ്ക്കാനും പറ്റില്ല. അങ്ങനെ വലിയൊരു പ്രശ്‌നത്തിലേക്കാണ് കേരളം എഥ്തുന്നത്.

അഭയാർത്ഥികൾ എത്തുന്ന വിഷയത്തെ കേരളമുൾപ്പെടെയുള്ള സംസ്ഥാനസർക്കാരുകളെ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ കേന്ദ്രത്തിനു കൈമാറണം. ഇവർ ഇന്ത്യക്കാരായി മാറുന്ന രീതിയിൽ രേഖകൾ കൈവശപ്പെടുത്താൻ അവസരം നൽകരുത്. ഇവർക്കു നൽകുന്ന അഭയം ഭീകരവാദികൾ ദുരുപയോഗപ്പെടുത്താനിടയാക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ അഭയാർത്ഥികളെ ശത്രുക്കളെ പോലെ കാണാനാകില്ലെന്ന നിലപാടിലാണ് പിണറായി സർക്കാർ. രോഹിൻഗ്യൻ അഭയാർഥികളുടെ സാന്നിധ്യം ദേശസുരക്ഷയുടെ വിഷയം കൂടിയാണെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.

2012 മുതൽ രോഹിൻഗ്യൻ അഭയാർഥികൾ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ജമ്മു, ഡൽഹി, ഹൈദരാബാദ്, മേവാത്ത് എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്. ഇവർ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് രഹസ്യാന്വേഷണ വിഭാഗവും മറ്റ് ഏജൻസികളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പാക്കിസ്ഥാനിലെയും മറ്റ് അയൽരാജ്യങ്ങളിലെയും ഭീകരസംഘടനകളുമായി പലരും അടുത്തബന്ധം പുലർത്തുന്നുവെന്നാണ് കേന്ദ്ര സർക്കാർ ആരോപണം. ഭരണഘടനയുടെ 19 (1) (ഡി), (ഇ) അനുച്ഛേദങ്ങൾ പ്രകാരം രാജ്യത്തെവിടെയും തങ്ങാനും സഞ്ചരിക്കാനുമുള്ള സ്വാതന്ത്യ്‌രം ഇന്ത്യയിലെ പൗരന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ്.

ഇന്ത്യയിൽ അഭയം തേടിയെത്തിയ രോഹിൻഗ്യ മുസ്ലിംകളെ മ്യാന്മറിലേക്കു നാട ്കടത്താനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടനയും രംഗത്ത് വന്നിരുന്നു. രോഹിൻഗ്യ മുസ്ലിംകളെ ലക്ഷ്യമിട്ട് മ്യാന്മറിൽ വലിയ സംഘർഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎൻ. രോഹിൻഗ്യകളെ നാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

രോഹിൻഗ്യ ഗ്രാമങ്ങൾ ലക്ഷ്യമിട്ട് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നത്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള റിപ്പോർട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും പീഡനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് അവിടെ മരിച്ചുവീഴുന്നത്. മറ്റു സ്ഥലങ്ങളിലേക്കു ജീവനും കൊണ്ട് രക്ഷപ്പെടുന്നവരെ പോലും ഇവർ വെറുതെ വിടുന്നില്ല. ഈ സാഹചര്യത്തിൽ റോഹിങ്ക്യൻ അഭയാർത്ഥികളോട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്, ഇങ്ങനെ കൂട്ടത്തോളെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാനും സാധ്യമല്ല യു.എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സെയ്ദ് റാ അദ് അൽ ഹുസൈൻ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP