Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവോയിസ്റ്റുകൾ തകർത്തത് തങ്കച്ചന്റെ ബന്ധുവിന്റെ ക്വാറി; നിങ്ങൾക്ക് ശല്യമായ ക്വാറി ഞങ്ങൾ തകർത്തെന്ന് ആദിവാസികളോട് മാവോയിസ്റ്റുകൾ; രൂപേഷും സംഘത്തിലുണ്ടായിരുന്നുവെന്ന് മൊഴി

മാവോയിസ്റ്റുകൾ തകർത്തത് തങ്കച്ചന്റെ ബന്ധുവിന്റെ ക്വാറി; നിങ്ങൾക്ക് ശല്യമായ ക്വാറി ഞങ്ങൾ തകർത്തെന്ന് ആദിവാസികളോട് മാവോയിസ്റ്റുകൾ; രൂപേഷും സംഘത്തിലുണ്ടായിരുന്നുവെന്ന് മൊഴി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ നേതൃത്വത്തിലാണ് കണ്ണൂർ നെടുംപൊയിലിൽ കരിങ്കൽ ക്വാറിക്ക് നേരെ മാവോയിസ്റ്റ് ആക്രമണം നടന്നതെന്ന് മൊഴി. ആക്രമണത്തിന് ശേഷം രൂപേഷിന്റെ നേതൃത്വത്തിൽ സംഘം ക്വാറിക്ക് തൊട്ടടുത്ത ആദിവാസി കോളനിയിലെത്തി ആഹാരവും കഴിച്ചാണ് മടങ്ങിയതെന്നാണ് സൂചന. അതിനിടെ യുഡിഎഫ് കൺവീനർ പിപി തങ്കച്ചന്റെ മകളുടെ ഭർത്താവിന്റെ ക്വാറിയാണ് ആക്രമിക്കപ്പെട്ടതെന്നും സൂചനയുണ്ട്. പരിസരവാസികളാണ് ഈ ആക്ഷേപം ഉന്നയിക്കുന്നത്. എന്നാൽ രേഖകളിൽ തങ്കച്ചന്റെ ബന്ധുക്കളുടെ ആരുടേയും പേര് ക്വാറിയുമായി ബന്ധപ്പെട്ടില്ല.

രൂപേഷും സുന്ദരിയും അടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ബിന്ദു എന്ന ആദിവാസി സ്്തീരയാണ് ഈ മൊഴി നൽകിയത്. രൂപേഷ് അടക്കമുള്ള അക്രമം നടത്തിയവരെ തനിക്ക് വളരെക്കാലമായി അറിയാമെന്നാണ് ബിന്ദുവിന്റെ മൊഴി. ഇവരെ ശത്രുക്കളായി കാണേണ്ടതില്ലെന്നും പറഞ്ഞു. തന്റെ കുടുംബ വിരവങ്ങൾ പോലും അറിയാവുന്ന സുഹൃത്തുക്കളായി മാത്രമേ ഇവരെ കാണുന്നുള്ളൂ എന്നും ബിന്ദു പൊലീസിനോട് പറഞ്ഞു. തന്റെ മക്കളുടെ പഠനകാര്യങ്ങൾ പോലും രൂപേഷിന് അറിയാമെന്നും ബിന്ദു പൊലീസിനോട് പറഞ്ഞു.

രണ്ട് സ്ത്രീകൾ സംഘത്തിലുണ്ടെന്നാണ് ബിന്ദുവിന്റെ മൊഴി. എന്നാൽ ക്വാറി ഓഫീസ് ആക്രമണത്തിൽ ഒരു സ്ത്രീ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ആക്രമണത്തിന് ശേഷം അഞ്ചംഗ സംഘത്തെ സഹായിക്കാൻ രണ്ട് പേർ ക്വാറിക്ക് പുറത്ത് നിന്നതായും സൂചനയുണ്ട്. വളരെ ആസൂത്രിതമായി നടത്തിയ നീക്കമാണ് ആക്രമമെന്നും പൊലീസ് സ്ഥിരീകരിച്ചു. ചീക്കേരി കോളനിയിലെ ഭാർഗ്ഗവൻ എന്നയാൾ ഈ ക്വാറിക്കെതിരെ പരാതി നൽകിയിരുന്നു. ഭാർഗ്ഗവനെ ഒരാഴ്ച മുമ്പ് മാവോയിസ്റ്റ് അനുകൂലികൾ സന്ദർശിച്ചിരുന്നു. ക്വാറിയുടെ വിവരങ്ങളും അറിഞ്ഞു. അതിന് ശേഷമാണ് ആക്രമം ആസുത്രണം ചെയ്തതെന്നാണ് സൂചന. പേരാവൂർ ഭാഗത്ത് മാവോയിസ്റ്റുകൾക്ക് പിന്തുണ നൽകുന്നവർക്കായി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ക്വാറിക്കരികിലുള്ള ചില ആദിവാസി കോളനികളിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങിയതിലൂടെ പ്രാദേശിക വികാരം അനുകൂലമാക്കാനാണ് മാവോയിസ്റ്റുകളുടെ നീക്കമെന്നാണ് നിരീക്ഷണം. നിങ്ങൾക്ക് ശല്യമായ ക്വാറി തകർത്തുവെന്നും ഇനി വേണ്ടത് നിങ്ങൾ ചെയ്യുകയെന്നുമാണ് ആദിവാസികളോട് ഈ സംഘം പറഞ്ഞത്. സംഘത്തിലുണ്ടായിരുന്ന എല്ലാവരും മലയാളികളാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഭാർഗ്ഗവനേയും പൊലീസ് ചോദ്യം ചെയ്‌തേയ്ക്കും.

ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. അതുകൊണ്ട് തന്നെ ഇവർക്ക് രക്ഷപ്പെടാനുമായി. മാവോവാദികളെന്ന് സംശയിക്കുന്ന ചിലരെ രണ്ടുദിവസം മുമ്പ് ഇവിടെ കണ്ട വിവരം പൊലീസിനെ അറിയിച്ചിട്ടും നടപടി കൈക്കൊണ്ടില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു. ഈ മേഖലയിലെ എട്ട് പൊലീസ് സ്‌റ്റേഷന് പരിധിയിലും ജാഗ്രതാ നിർദ്ദേശമുണ്ട്. രാത്രിയിൽ എസ് ഐമാർ പൊലീസ് സ്‌റ്റേഷനിൽ ഉണ്ടാകണമെന്നാണ് ഡിജിപിയുടെ ഉത്തരവ്. തണ്ടർ ബോൾട്ടുമുണ്ട്. എന്നിട്ടും മാവോയിസ്റ്റ് ആക്രമണമുണ്ടായിട്ടും മണിക്കൂറുകൾ കഴിഞ്ഞായിരുന്നു പൊലീസ് എത്തിയത്. രാവിലെയാണ് ഉന്നത ഉദ്യോഗസ്ഥരും എത്തിയത്.

പേരാവൂർ 34ാം മൈലിൽ പ്രവർത്തിക്കുന്ന ന്യൂ ഭാരത് സ്‌റ്റോൺ ക്രഷറിന്റെ ഓഫീസ് തകർത്ത ശേഷം സിസിടിവി ക്യാമറകളും സംഘം കൊണ്ടു പോയി. രണ്ട് ക്യാമറകളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് സംഘം ആക്രമത്തിന് എത്തിയത്. പ്രദേശ വാസികളുടെ സഹായം ആക്രമണത്തിന് ലഭിച്ചിരുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്. എന്നാൽ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന കപ്യൂട്ടറും ഹാർഡ് ഡിസ്‌കും ഓഫീസിലുണ്ട്. ഇവ പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി വിച്ഛേദിച്ച ശേഷമാണ് ആക്രമണമെങ്കിൽ ഒന്നും ലഭിക്കില്ല. അല്ലാത്ത പക്ഷം ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ ഉണ്ടാകും.

സംഭവത്തിൽ പൊലീസിന് പറ്റിയ വീഴ്ചയും പരിശോധിക്കും. മാവോയിസ്റ്റ് ആക്രമ ഭീഷണിയുള്ളിടത്ത് കർശന നിരീക്ഷണം തുടരാൻ നിർദ്ദേശം നൽകും. ആദിവാസികളെ വിശ്വാസത്തിലെടുക്കുന്ന പ്രവർത്തനം ഉണ്ടാകണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. അതിരാവിലെ രണ്ടരയ്ക്കാണ് ആക്രമണം നടന്നത്. പൊലീസ് എത്തിയത് രാവിലെയും. ഇതൊന്നും ഒരുകാരണവശാലം അംഗീകരിക്കില്ലെന്ന് പൊലീസിനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP