Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആമിയും ഓർക്കോയും ഒന്നായി, ഒരുമിപ്പിച്ചതും സംഘടന പ്രവർത്തനം; ആശിർവദിക്കാൻ രൂപേഷ് ജയിലിൽ നിന്നെത്തി; വിവാഹത്തിൽ പങ്കെടുത്തത് ബിനോയ് വിശ്വം അടക്കം 19പേർ; പരോളിൽ ഇറങ്ങിയ മാവോയിസ്റ്റ് നേതാവ് വീട്ടിലെത്തിയത് കനത്ത സുരക്ഷയിൽ

ആമിയും ഓർക്കോയും ഒന്നായി, ഒരുമിപ്പിച്ചതും സംഘടന പ്രവർത്തനം; ആശിർവദിക്കാൻ രൂപേഷ് ജയിലിൽ നിന്നെത്തി; വിവാഹത്തിൽ പങ്കെടുത്തത് ബിനോയ് വിശ്വം അടക്കം 19പേർ; പരോളിൽ ഇറങ്ങിയ മാവോയിസ്റ്റ് നേതാവ് വീട്ടിലെത്തിയത് കനത്ത സുരക്ഷയിൽ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: മാവോയിസ്റ്റ് ദമ്പതികളായ രൂപേഷ് - ഷൈന എന്നിവരുടെ മകൾ ആമി വിവാഹിതയായി. ബംഗാൾ സ്വദേശിയായ ഓർക്കോദീപുമായാണ് ആമിയുടെ വിവാഹം നടന്നത്. വലപ്പാട് ചന്ദപ്പടിയിലെ വീട്ടിൽ വിയ്യൂർ ജയിലിൽ കഴിയുന്ന രൂപേഷിന്റേയും ജാമ്യം ലഭിച്ച അമ്മ ഷൈനിയുടേയും സാന്നിധ്യത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഇന്നലെയായിരുന്നു വിവാഹ രജിസ്‌ട്രേഷൻ.

ബംഗാളിലെ 24 ഫർഗാനാസിലെ മദൻ ഗോപാൽ ഗോസ്വാമിയുടേയും ടുൾ ടുൾ ഗോസ്വാമിയുടേയും മകനാണ് ഓർക്കോദീപ്. ഒന്നിച്ചുള്ള ദീർഘകാലത്തെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ പരസ്പരം പരിചയപ്പെട്ടാണ് ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. തൃപ്രയാർ സബ് രജിസ്ട്രാർ ചന്തപ്പടിയിലെ ഇവരുടെ വീട്ടിലെത്തിയാണ് വിവാഹവുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചത്. മുൻ മന്ത്രിയും സിപിഐ. നേതാവുമായ ബിനോയ് വിശ്വം ഉൾപ്പടെ അടുത്ത സുഹൃത്തുക്കളായ പത്തൊമ്പത് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിയ്യൂർ ജയിലിൽ കഴിയുന്ന പിതാവ് രൂപേഷ് ഒരു ദിവസത്തെ പരോളിനിറങ്ങിയാണ് മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കനത്ത പൊലീസ് സുരക്ഷയോടെയാണ് രൂപേഷിനെ വീട്ടിലെത്തിച്ചത്. ബോംബുസ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു. ചാലക്കുടി ഡിവൈ.എസ്‌പി പി. ലാൽജിക്കായിരുന്നു സുരക്ഷാ ചുമതല. രാവിലെ പത്തുമണിയോടെ വീട്ടിലെത്തിയ രൂപേഷ് പരോൾ സമയം പൂർത്തിയാക്കി വൈകീട്ട് അഞ്ചുമണിയോടെ വിയ്യൂർ ജയിലിലേക്കുമടങ്ങി. ഇന്ന് വാടാനപ്പള്ളി വ്യാപാര ഭവൻ ഹാളിൽ വിവാഹ സൽക്കാരത്തിന് ശേഷം വധൂവരന്മാർ ബംഗാളിലേക്ക് മടങ്ങും. സവേരയാണ് ആമിയുടെ അനിയത്തി.

ഏപ്രിൽ 20 ന് മകളെ പറ്റി രൂപേഷ് വിയ്യൂർ ജയിലിൽ നിന്നയച്ച കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ആമി വിവാഹിതയാകുന്നു; ജയിലിൽ നിന്നും അച്ഛൻ രൂപേഷിന്റെ കത്ത്തന്റെ മകൾ ആമിയുടെ വിവാഹത്തിന് എല്ലാവരും കൂടെയുണ്ടാവണമെന്ന് ആവശ്യപ്പെട്ട് ആമിയുടെ അച്ഛനും തടവിൽ കഴിയുന്ന മാവോയിസ്റ്ര് നേതാവുമായ രൂപേഷിന്റെ കത്ത്..ഇന്നലെ രജിസ്‌ട്രേഷനിടെ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ രൂപേഷ് വീട്ടിലുണ്ടായിരുന്നു. പൊലീസ് അകമ്പടിയോടെയാണ് എത്തിയത്.

ഇന്ന് വാടാനപ്പിള്ളി വ്യാപാരഭവൻ ഹാളിൽ ലളിതമായ സ്വീകരണ പരിപാടിയുണ്ട്, സുരക്ഷാകാരണങ്ങളാൽ പങ്കെടുക്കാൻ അനുമതിയില്ല. സിപിഐ നേതാവ് ബിനോയ് വിശ്വം എംപിയും വീട്ടിൽ എത്തി. ശാന്തിനികേതൻ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിൽ യൂറോപ്യൻ സ്റ്റഡീസിൽ ബിരുദ വിദ്യാർത്ഥിനിയാണ് ആമി. കൊൽക്കത്തയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ഓർക്കോ ദീപ് വിപ്‌ളവ വിദ്യാർത്ഥി പ്രസ്ഥാനമായ യുണൈറ്റഡ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫ്രണ്ടിന്റെ നേതാവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP