Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ബിജെപിയിലെ തമ്മിലടിക്കു കേരള കോൺഗ്രസിനെ കരുവാക്കേണ്ട; ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പു വരുത്താനുള്ള നീക്കമാണ് വി.മുരളീധരൻ നടത്തുന്നത്'; മാണിയെ ചൊല്ലിയുള്ള ബിജെപിയിലെ അഭിപ്രായഭിന്നതയിൽ പ്രതികരണവുമായി റോഷി അഗസ്റ്റിൻ എംഎൽഎ

'ബിജെപിയിലെ തമ്മിലടിക്കു കേരള കോൺഗ്രസിനെ കരുവാക്കേണ്ട; ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പു വരുത്താനുള്ള നീക്കമാണ് വി.മുരളീധരൻ നടത്തുന്നത്'; മാണിയെ ചൊല്ലിയുള്ള ബിജെപിയിലെ അഭിപ്രായഭിന്നതയിൽ പ്രതികരണവുമായി റോഷി അഗസ്റ്റിൻ എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എം.മാണിയെ ചൊല്ലി ബിജെപിയിൽ തുടരുന്ന തമ്മിലടിയിൽ പ്രതികരണവുമായി കേരള കോൺഗ്രസ് നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. ബിജെപിയിലെ തമ്മിലടിക്കു കേരള കോൺഗ്രസിനെ കരുവാക്കേണ്ടതില്ലെന്നു റോഷി അഗസ്റ്റിൻ പറഞ്ഞു. ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ പരാജയം ഉറപ്പുവരുത്താനുള്ള നീക്കമാണ് വി.മുരളീധരൻ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ, കെ.എം.മാണിയെ ചൊല്ലി ബിജെപിയിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. മാണിയെ സംബന്ധിച്ച ബിജെപി നേതാവ് വി.മുരളീധരന്റെ നിലപാട് തള്ളി പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ രംഗത്തെത്തിയതാണ് ഈ നിരയിലെ ഒടുവിലെ പരാമർശം. ആരോടും അയിത്തമില്ലെന്നും വോട്ടാണ് പ്രധാനമെന്നും കുമ്മനം പറഞ്ഞു. വോട്ടിനായി ആരുമായും സഹകരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

മാണിയെ വേണ്ടെന്ന് വി.മുരളീധരനും മാണിയോട് അയിത്തമില്ലെന്നു ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിള്ളയും കഴിഞ്ഞ ദിവസം പരസ്യമായി നിലപാടെടുത്തതോടെയാണ് വിഷയത്തിൽ ബിജെപിക്കുള്ളിൽ സമവായമില്ലെന്ന് വ്യക്തമായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP