Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തമിഴ്‌നാട്ടിൽ നിന്നൊരു 'നുറുങ്ങുവെട്ടം'; സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ച 9,000 രൂപ കേരളത്തിലെ പ്രളയബാധിതർക്ക് നൽകി തമിഴ്‌നാട്ടിലെ കൊച്ചുമിടുക്കി; ഒൻപതാം ക്ലാസുകാരിക്ക് മുന്നിൽ ശിരസ് നമിച്ച് മലയാളികൾ

തമിഴ്‌നാട്ടിൽ നിന്നൊരു 'നുറുങ്ങുവെട്ടം'; സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടി വെച്ച 9,000 രൂപ കേരളത്തിലെ പ്രളയബാധിതർക്ക് നൽകി തമിഴ്‌നാട്ടിലെ കൊച്ചുമിടുക്കി; ഒൻപതാം ക്ലാസുകാരിക്ക് മുന്നിൽ ശിരസ് നമിച്ച് മലയാളികൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രളയക്കെടുതിയിൽ കേരളത്തിന് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്തിന് ലഭിച്ച സഹായങ്ങളിൽ ഏറ്റവും വിലമതിപ്പുള്ളതാണ് തമിഴ്‌നാട്ടിലെ ഒരു കൊച്ചു മുടുക്കി കേരളത്തിനായി നൽകിയത്. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സൈക്കിൾ. വീട്ടുകാർ നൽകിയ കുഞ്ഞു സംഖ്യപോലും കുടുക്കയിൽ സമ്പാദിച്ച് വലിയ തുകയാക്കിയിരുന്നു. ഈ വലിയ സമ്പാദ്യമാണ് സെക്കിൾ എന്ന മോഹം മറന്ന് കേരളത്തിന്റെ ദുരിതാശ്വാസത്തിനായി ഈ കുഞ്ഞുമനസ് സമ്മാനിച്ചത്.

തമിഴ്‌നാട് വില്ലപുരം സ്വദേശിയായ അനുപ്രിയ എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്റെ മൂന്നു കുടുക്കയിലായി കൂട്ടിവെച്ചിരുന്ന വലിയ സമ്പാദ്യം കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. എന്നാൽ ഈ കൊച്ചു മിടുക്കിയിുടെ വലിയ മനസ്സിനു് മുന്നിൽ കേരളവും തമിഴ്‌നാടും ഒരുപോലെ പൂച്ചെണ്ട് നൽകുകയാണ്. പെൺകുട്ടിയിടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ആ സെക്കിൾ വാർത്ത പരന്നതോടെ അവളുടെ ഇഷ്ട പ്രകാരം തന്നെ നല്ല ചന്ദമുള്ള സൈക്കിൾ തന്നെ നൽകുമെന്ന് ഉറപ്പു നൽകി ഹീറോയും രംഗത്ത് വന്നു.

മാധ്യമങ്ങളിലൂടെ കേരളത്തിന്റെ ദുരിതമറിഞ്ഞാണ് പെൺകുട്ടി ദുരിതത്തിന് സഹായിക്കാൻ തന്റെ സമ്പാദ്യം നൽകുമെന്ന് മാതാപിതാക്കളെ അറിയിച്ചത്. മാതാപിതാക്കൾ പെൺകുട്ടിയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു. വാർത്തകൾ സമൂഹമാധ്യമങ്ങൾ് ഏറ്റെടുത്തതോടെ പെൺകുട്ടിക്ക് അഭിനന്ദന പ്രവാഹം തന്നെ തീർത്തു.

'എന്റെ വലിയ സ്വപ്നമായിരുന്നു ഒരു സൈക്കിൾ വാങ്ങുകയെന്നത്. ഇതിനായി ഞാൻ നാലുവർഷം കൊണ്ട് 9000 രൂപ സ്വരുകൂട്ടി വെച്ചിട്ടുണ്ട്. പക്ഷേ ടിവിയിലൂടെ കേരളം അനുഭവിക്കുന്ന ദുരിതം എത്രത്തോളം ഉണ്ടെന്ന് ഞാൻ കണ്ടു. അതുകൊണ്ട് ഈ തുക കേരളീയർക്കായ് നൽകാൻ തീരുമാനിച്ചു. സൈക്കിളിനെക്കാൾ ഉപരി കേരളത്തിനാണ് ഈ പണം ആവശ്യം'-അനുപ്രീയ പറഞ്ഞു.

അനുപ്രീയയുടെ ഈ സഹായഹസ്തത്തെ അഭിനന്ദിച്ച് ഹീറോ സൈക്കിൾസ് ട്വീറ്റ് ചെയ്തു. അനുപ്രീയയുടെ സൈക്കിൾ എന്ന സ്വപ്നം ഹീറോ സൈക്കിൾസ് സഫലമാക്കുമെന്നും ഒരു പുതിയ സൈക്കിൾ അനുപ്രീയയ്ക്ക് നൽകുമെന്നും ഹീറോ സൈക്കിൾ ട്വിറ്ററിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP