Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർഎസ്എസ് പ്രവർത്തകർ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആർഎസ്എസ് പ്രാദേശിക നേതാവിന്റെ പരാതി; അതിക്രമം സിപിഎമ്മുകാർക്കു വിവരം ചോർത്തി നൽകി എന്നാരോപിച്ച്; പി ജയരാജനെ പ്രതിയാക്കി ആത്മഹത്യക്കുറിപ്പ് എഴുതിച്ചെന്നും പരാതി

ആർഎസ്എസ് പ്രവർത്തകർ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആർഎസ്എസ് പ്രാദേശിക നേതാവിന്റെ പരാതി; അതിക്രമം സിപിഎമ്മുകാർക്കു വിവരം ചോർത്തി നൽകി എന്നാരോപിച്ച്; പി ജയരാജനെ പ്രതിയാക്കി ആത്മഹത്യക്കുറിപ്പ് എഴുതിച്ചെന്നും പരാതി

തിരുവനന്തപുരം: ആർഎസ്എസുകാർ തന്നെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്നും കൊല്ലാൻ ശ്രമിച്ചെന്നും ആർഎസ്എസ് പ്രാദേശിക നേതാവിന്റെ വെളിപ്പെടുത്തൽ. സിപിഎമ്മുകാർക്കു വിവരം ചോർത്തി നൽകിയെന്ന് ആരോപിച്ചാണ് അതിക്രമമെന്നും ആർഎസ്എസ് കരകുളം മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് വിഷ്ണു പരാതിപ്പെട്ടു.

ആർഎസ്എസ് സഹപ്രാന്ത പ്രചാരക് സുദർശൻ, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി സി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനമെന്നും 38 ദിവസം തന്നെ അവർ തടങ്കലിൽ പാർപ്പിച്ചെന്നും വിഷ്ണു ആരോപിക്കുന്നു. ആർഎസ്എസ് സംഘത്തിന്റെ ഭീകരമർദ്ദനമേറ്റ വിഷ്ണു ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

തന്റെ മരണത്തിന് ഉത്തരവാദി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനാണെന്ന് നിർബന്ധിച്ച് ആത്മഹത്യാകുറിപ്പ് എഴുതിപ്പിച്ചെന്നും വിഷ്ണു മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നിൽ ആർഎസ്എസ് സംസ്ഥാന നേതൃത്വമാണെന്നും വിഷ്ണു വെളിപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP