Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് എന്നു പി. ജയരാജൻ; കൊല്ലപ്പെട്ട സന്തോഷിന് സ്വത്തു തർക്കത്തിൽ ആർഎസ്എസിന്റെ ഭീഷണിയുണ്ടായിരുന്നു; ഒരു കേസിൽ ഇദ്ദേഹത്തെ ജാമ്യത്തിലിറക്കിയത് സിപിഐഎം എന്നും കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ് എന്നു പി. ജയരാജൻ; കൊല്ലപ്പെട്ട സന്തോഷിന് സ്വത്തു തർക്കത്തിൽ ആർഎസ്എസിന്റെ ഭീഷണിയുണ്ടായിരുന്നു; ഒരു കേസിൽ ഇദ്ദേഹത്തെ ജാമ്യത്തിലിറക്കിയത് സിപിഐഎം എന്നും കണ്ണൂർ ജില്ലാ സെക്രട്ടറി

കണ്ണൂർ: അണ്ടല്ലൂരിലെ ബിജെപി പ്രവർത്തകനായ സന്തോഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ആർഎസ്എസ് ആണെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആർഎസ്എസുകാർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിന് ഇതുമായി യാതൊരു ബന്ധവുമില്ല. പൊലീസിന്റെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ മറവിൽ സിപിഐഎം ഓഫിസുകളും കൊടി തോരണങ്ങളും സമ്മേളന ബോർഡുകളും തകർക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും ജയരാജൻ ആരോപിച്ചു. കലോത്സവം നടക്കുന്ന സാഹചര്യത്തിൽ പ്രകോപനപരമായ നിലപാട് അല്ല ബിജെപി സ്വീകരിക്കേണ്ടത്.

കൊല്ലപ്പെട്ട സന്തോഷും ഭാര്യയും സഹോദരിമാരും തമ്മിൽ നേരത്തെ മുതൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. അതിന് പലരും മധ്യസ്ഥം വഹിച്ചിരുന്നെങ്കിലും തീർപ്പായിരുന്നില്ല. ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച സന്തോഷിനെ ഒരു കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറക്കാൻ ബിജെപിക്കാർ തയ്യാറായില്ല. സിപിഐഎം പ്രവർത്തകരാണ് സന്തോഷിനെ ജാമ്യത്തിലിറക്കിയത്. ഇതുതന്നെ ഞങ്ങൾക്ക് അദ്ദേഹത്തോട് പ്രത്യേക വിരോധമില്ലെന്നതിന്റെ തെളിവാണ്.

ഇത് സിപിഐഎമ്മിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല. കൊലപാതകത്തിനുശേഷം പൊലീസ് നായ മണം പിടിച്ചോടിയത് ബിജെപി-ആർഎസ്എസ് പ്രവർത്തകരുടെ വീട്ടിലേക്കാണ്. സന്തോഷ് വീട്ടിൽ തനിച്ചുണ്ടായിരുന്നുള്ളു എന്നറിഞ്ഞ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണിത്. മുൻവിധിയോട് കൂടി സിപിഐഎമ്മിനെ കുറ്റപ്പെടുത്തുകയാണ് എല്ലാവരും ചെയ്യുന്നതെന്നും ജയരാജൻ വിശദമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP