Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു; തലശ്ശേരി ആറാംമൈലിൽ വെച്ച് പുലർച്ചെ അഞ്ച് മണിക്ക് വാഹനം അപകടത്തിൽപ്പെട്ടതുകൊല്ലത്തെ പരിപാടിക്ക് പോകാനായി റെയിൽവേ സ്‌റ്റേഷനിലേക്ക് പോകവേ; ഗൺമാനും അപകടത്തിൽ പരിക്കേറ്റു; റോഡിൽ പരിക്കേറ്റു കിടന്ന നേതാവിനെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത് ഹൈവേ പെട്രോൾ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: കേരളത്തിലെ പ്രമുഖ ആർഎസ്എസ് നേതാവും പ്രാന്തീയ വിദ്യാർത്ഥി പ്രമുഖുമായ വത്സൻ തില്ലങ്കേരിയുടെ വാഹനം അപകടത്തിൽ പെട്ടു. തലശ്ശേരി ആറാം മൈലിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും ഗൺമാൻ അരുണിനും പരുക്കേറ്റു. ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

കൊല്ലത്തെ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ വീട്ടിൽ നിന്ന് ട്രെയിൻ കേറാൻ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. തില്ലങ്കേരി സഞ്ചരിച്ച വാഹനം ഹൈവേയിൽ തലകീഴായി മാറിയുകയായിരുന്നു. പരിക്കേറ്റ് റോഡിൽ കിടന്ന തില്ലങ്കേരിയെയും കൂട്ടരെയം ഹൈവേ പൊലീസ് പെട്രോൾ സംഘമാണ് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP