Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഫിന്റെ കാര്യത്തിൽ രാഷട്രീയ നേതാക്കളെല്ലാം ഒരുമിച്ച് നിന്നപ്പോൾ ആർഎസ്എസിന് കേരളത്തോട് കടുത്ത ദേഷ്യം; 'കേരളം ദൈവത്തിന്റെ നാടല്ല, ദൈവമില്ലാത്തവരുടെ നാടാണോ? എന്ന് ചോദിച്ച് സംഘപരിവാർ മുഖപത്രം

ബീഫിന്റെ കാര്യത്തിൽ രാഷട്രീയ നേതാക്കളെല്ലാം ഒരുമിച്ച് നിന്നപ്പോൾ ആർഎസ്എസിന് കേരളത്തോട് കടുത്ത ദേഷ്യം; 'കേരളം ദൈവത്തിന്റെ നാടല്ല, ദൈവമില്ലാത്തവരുടെ നാടാണോ? എന്ന് ചോദിച്ച് സംഘപരിവാർ മുഖപത്രം

ന്യൂഡൽഹി: ബീഫിന്റെ കാര്യം വന്നപ്പോൾ കേരളത്തിലെ രാഷ്ട്രീയക്കാരെല്ലാം ഒരുപോലെയാണ് നിലപാട് സ്വീകരിച്ചത്. ഉത്തരേന്ത്യൻ രാഷ്ടീയം കേരളത്തിൽ വേണ്ടെന്ന് പറഞ്ഞായിരുന്നു ബീഫ് രാഷ്ട്രീയത്തെ കേരളം എതിർത്തത്. ഇങ്ങനെ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ എല്ലാം ഒരുമിച്ച് എതിർപ്പുമായി രംഗത്തെത്തിയപ്പോൾ സംസ്ഥാനം ആർഎസ്എസിന്റെ ശത്രുവായി മാറി. കേരളത്തിനെതിരയൊണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ രംഗത്തെത്തിയത്.

കേരളം ദൈവത്തിന്റെ നാടല്ല, സ്വന്തം നാടോ അതോ ദൈവമില്ലാത്തവരുടെ നാടാണോയെന്നാണ് ആർഎസ്എസ് മുഖപത്രത്തിന്റെ വിമർശനം. 50ലേറെ വർഷത്തെ കമ്മ്യൂണിസം കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ ദൈവമില്ലെന്ന പൊതുധാരണ സൃഷ്ടിച്ചെന്നാണ് ആർഎസ്എസ് പറയുന്നത്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന 'കേരള ഗോഡ്‌സ് ഓൺ കൺട്രി ഓർ ഗോഡ്‌ലെസ് കൺട്രി?' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

കേരളാ ഹൗസ് കാന്റീനിൽ ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലാണ് ബീഫ് വില്പന നടക്കുന്നത്. ഇത് പരിശോധിക്കാനായി റെയ്ഡ് നടത്തിയ ഡൽഹി പൊലീസിനെ കോടതി കയറ്റുമെന്നാണ് കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ കേരളത്തിലെ ഹിന്ദുക്കൾ ഒഴികെയുള്ള ഹൈന്ദവസമൂഹം അത്ഭുതത്തോടെയാണ് കണ്ടതെന്നും ലേഖനത്തിൽ പറയുന്നു.

കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷ നിലപാടുകളെ, കേരളീയ ജനതയുടെ മതസൗഹാർദ്ദ സമീപനങ്ങളെയാണ് പ്രധാനമായും ഈ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നത്. അഞ്ചുപതിറ്റാണ്ടിലേറെയുള്ള കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങളാൽ അതിന്റെ ഹിംസാത്മക പ്രത്യശാസ്ത്രവും, നാസ്തിക ചിന്താഗതിയും നിരീശ്വരവാദവുമൊക്കെ കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിയിരിക്കുകയാണ്. 'ദൈവികതയുടെ പൊതുബോധം' എന്നു വിളിക്കാവുന്ന ഒന്നും കേരളീയ ഹിന്ദുക്കൾക്കിടയിലില്ല എന്നാണ് ഓർഗനൈസർ വവാദിക്കുന്നത്.

കേരളത്തിലെ ഹിന്ദു-മുസ്‌ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ മതചിന്തയും ആചാരങ്ങളും ശക്തമാണ് എന്ന യാഥാർത്ഥ്യത്തെ മറച്ചുവച്ചാണ് ഓർഗനൈസർ വാദങ്ങൾ നിരത്തുന്നത്. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ പോലെ ഇതര മതസ്പർദ്ധ താരതമ്മയേന കുറവുള്ളതാണ് കേരളം. അതുകൊണ്ട് തന്നെ സംഘപരിവാര സംഘടനകൾക്ക് കേരളത്തിൽ ശക്തമായ വേരോട്ടം നടത്താൻ സാധിച്ചിട്ടില്ല. ഇതാകാം ഓർഗനൈസറിനെ പ്രകേപിപ്പിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP