Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർഎസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യം പകർത്തിയത് പ്രകോപനമായി; മലപ്പുറം പ്രസ് ക്ലബ്ബിന് അകത്ത് കയറി പ്രവർത്തകരുടെ അക്രമം; ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെ മർദ്ദിച്ച് നിലത്തിട്ട് ചവിട്ടി; റിപ്പോർട്ടർ ഷഹബാസിന്റെ ഫോൺ തട്ടിയെടുക്കാനും ശ്രമം

ആർഎസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യം പകർത്തിയത് പ്രകോപനമായി; മലപ്പുറം പ്രസ് ക്ലബ്ബിന് അകത്ത് കയറി പ്രവർത്തകരുടെ അക്രമം; ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെ മർദ്ദിച്ച് നിലത്തിട്ട് ചവിട്ടി; റിപ്പോർട്ടർ ഷഹബാസിന്റെ ഫോൺ തട്ടിയെടുക്കാനും ശ്രമം

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിനകത്ത് കയറി ആർഎസ്എസ് അക്രമം. ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെ ആർഎസ്എസ് പ്രവർത്തകർ മർദിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ആർഎസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യം ഫുആദ് പകർത്തിയതാണ് ആർഎസ്എസ് പ്രവർത്തകരുടെ പ്രകോപനത്തിന് കാരണം. ഫുആദിനെയും ബൈക്ക് യാത്രികനേയും മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം. മുണ്ടുപറമ്പിലെ ആർഎസ്എസ് ഓഫീസിൽ പടക്കമെറിഞ്ഞെന്ന പേരിൽ പ്രതിഷേധ പ്രകടനവുമായി പോകുകയായിരുന്നു പ്രവർത്തകർ. ഇതിനിടെ എത്തിയ ബൈക്ക് യാത്രക്കാരനെ പ്രവർത്തകർ മർദിച്ചപ്പോൾ പ്രസ്‌ക്ലബ്ബിലുണ്ടായിരുന്ന ഫുആദും ചന്ദ്രിക റിപ്പോർട്ടർ ഷഹബാസും ദൃശ്യം പകർത്തി.

ഇത് കണ്ട് ഓടിയെത്തി ഷഹബാസിന്റെ ഫോൺ തട്ടിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും കിട്ടിയില്ല. ഇതിനിടെ ഫുആദിനെ മർദിച്ച് താഴെയിടുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. പ്രസ്‌ക്ലബ്ബിലെ രണ്ട് കസേരകളും നശിപ്പിച്ചിട്ടുണ്ട്.മർദനമേറ്റ ബൈക്ക് യാത്രക്കാരൻ അബ്ദുല്ല ഫവാസും ആശുപത്രിയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP