Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആർടി ഓഫീസിലെ സോഫ്റ്റ്‌വേറായ സ്മാർട്ട്മൂവുമായി കെൽട്രോണിന്റെ പേമെന്റ് സർവീസ് മൊഡ്യൂളിന് ബന്ധമില്ല; നിയമലംഘനങ്ങളുടെ പിഴത്തുകയിൽ പിരിഞ്ഞുകിട്ടാനുള്ളത് 38.82 കോടി രൂപയാകാനുള്ള കാരണം സംവിധാനങ്ങളുടെ ഏകോപന കുറവ്; മോട്ടോർ വാഹന വകുപ്പിൽ പിഴത്തുക ഈടാക്കൽ പ്രതിസന്ധിയിൽ

ആർടി ഓഫീസിലെ സോഫ്റ്റ്‌വേറായ സ്മാർട്ട്മൂവുമായി കെൽട്രോണിന്റെ പേമെന്റ് സർവീസ് മൊഡ്യൂളിന് ബന്ധമില്ല; നിയമലംഘനങ്ങളുടെ പിഴത്തുകയിൽ പിരിഞ്ഞുകിട്ടാനുള്ളത് 38.82 കോടി രൂപയാകാനുള്ള കാരണം സംവിധാനങ്ങളുടെ ഏകോപന കുറവ്; മോട്ടോർ വാഹന വകുപ്പിൽ പിഴത്തുക ഈടാക്കൽ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിന്റെ ക്യാമറകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ പിഴത്തുകയിൽ പിരിഞ്ഞുകിട്ടാനുള്ളത് 38.82 കോടി രൂപ. ജീവനക്കാർ കുറവായതും വാഹനങ്ങളുടെ എണ്ണപ്പെരുക്കവും മൂലമാണ് ഈ പ്രതിസന്ധി.

അഞ്ചുവർഷത്തിനിടെ 14,96,762 നിയമലംഘനങ്ങളാണ് സംസ്ഥാനത്തെ ക്യാമറകളിൽ പതിഞ്ഞത്. അടയ്‌ക്കേണ്ടിയിരുന്നത് 64,56,63,400 രൂപയാണ്. എന്നാൽ, അടച്ചത് 29,74,39,200 രൂപമാത്രം. 34,82,24,200 രൂപ കുടിശ്ശികയും. ആർ.ടി. ഓഫീസുകളിലെ ജീവനക്കാരാണ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള തുടർനടപടികകൾ ചെയ്യേണ്ടത്. എന്നാൽ, ജീവനക്കാർ കുറവായതു കൊണ്ട് തന്നെ ഇത് കാര്യക്ഷ്മമായില്ല.
ക്യാമറകൾ 240

സംസ്ഥാനത്ത് ഹൈവേകളിൽ 240 ക്യാമറകളാണുള്ളത്. എറണാകുളത്തും കൊച്ചിയിലുമുള്ള കൺട്രോൾറൂമുകളിലാണ് അതിവേഗത്തിന്റെ വിവരങ്ങൾ എത്തുക. ക്യാമറകൾ സ്ഥാപിച്ച കെൽട്രോണിന്റെ ജീവനക്കാരാണ് കൺട്രോൾ റൂമുകളിലുണ്ടാവുക. തിരുവനന്തപുരത്തെ നിയമലംഘനം കൊച്ചിയിലെ കൺട്രോൾറൂമിൽനിന്ന് പ്രിന്റെടുത്ത് വാഹന ഉടമയ്ക്ക് അയയ്ക്കുന്നതും അവരാണ്.

അടുത്തുള്ള ആർ.ടി. ഓഫീസിൽ പിഴത്തുക അടയ്ക്കാനാണ് നോട്ടീസിലുള്ളത്. അടച്ചില്ലെങ്കിൽ പിന്നീട് ഒരു നോട്ടീസ് അയക്കേണ്ടത് ആർ.ടി. ഓഫീസ് ജീവനക്കാരാണ്. ഇത് സംഭവിക്കാറില്ല. അതുകൊണ്ട് തന്നെ പിഴ അടയ്ക്കാത്തവരും രക്ഷപ്പെടും. കെൽട്രോണിന്റെ പേമെന്റ് സർവീസ് മൊഡ്യൂൾ (പി.എസ്.എം.) സോഫ്റ്റ്‌വേറാണ് നോട്ടീസ് തയ്യാറാക്കുന്നത്. ഇതിന് നിലവിൽ ആർ.ടി. ഓഫീസിലെ സോഫ്റ്റ്‌വേറായ സ്മാർട്ട്മൂവുമായി ബന്ധമില്ല. സ്മാർട്ട്മൂവിൽനിന്ന് വാഹൻ എന്ന് സോഫ്റ്റ്‌വേറിലേക്കുള്ള മാറ്റം നടക്കുകയാണ്.

പി.എസ്.എമ്മിൽനിന്നുള്ള ലിങ്ക് സ്മാർട്ട്മൂവിൽ ഉണ്ടെങ്കിൽ ലംഘനം നടത്തിയ വണ്ടിക്ക് എതിർപത്രം (ഒബ്ജക്ഷൻ) രേഖപ്പെടുത്താം. അതില്ലാത്തതിനാൽ ഈ വണ്ടി പിന്നീട് ടെസ്റ്റിങ്ങിനോ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഓഫീസിൽ കൊണ്ടുചെന്നാലും പിഴ അടയ്ക്കാത്തത് തിരിച്ചറിയാൻ കഴിയാതെ വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP