Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭരണപക്ഷാംഗത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ ചൊല്ലി തമ്മിലടി; കായൽ കയ്യേറ്റം ചർച്ച ചെയ്യാൻ ചേർന്ന ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം; സെക്രട്ടറിക്കെതിരെ നടപടി ശുപാർശ ചെയ്ത ചെയർമാൻ മർദ്ദനമേറ്റ് ആശുപത്രിയിൽ

ഭരണപക്ഷാംഗത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ ചൊല്ലി തമ്മിലടി; കായൽ കയ്യേറ്റം ചർച്ച ചെയ്യാൻ ചേർന്ന ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം; സെക്രട്ടറിക്കെതിരെ നടപടി ശുപാർശ ചെയ്ത ചെയർമാൻ മർദ്ദനമേറ്റ് ആശുപത്രിയിൽ

മറുനാടൻ മലയാളി ഡസ്‌ക്

ആലപ്പുഴ: തോമസ് ചാണ്ടിയുടെ മാർത്താണ്ഡം കായൽ കൈയേറ്റ വിഷയത്തിൽ ആലപ്പുഴ നഗരസഭാ കൗൺസിൽ യോഗത്തിൽ സംഘർഷം. ഇരുവിഭാഗവും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിൽ നഗരസഭാ ചെയർമാൻ തോമസ് ജോസഫിന് പരുക്കേറ്റു. അതേസമയം, കൗൺസിലിന്റെ തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച നഗരസഭാ സെക്രട്ടറിക്കെതിരെ നടപടിക്ക് കൗൺസിൽ ശുപാർശ ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് കൗൺസിൽ യോഗം ആരംഭിച്ചത്. നഗരസഭാ സെക്രട്ടറിക്കെതിരായ നടപടി ചർച്ച ചെയ്യുകയായിരുന്നു അജണ്ട. യോഗം തുടങ്ങി രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ഭരണപക്ഷാംഗമായ ബഷീർ കോയാപ്പറമ്പൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങൾ ബഹളം വെച്ചു. ഇതിനെ തുടർന്ന് വാക്കേറ്റം ശക്തമായതോടെ കൗൺസിൽ യോഗത്തിലേക്ക് പൊലീസിനെ വിളിച്ചു. പത്ത് മിനിട്ട് നേരത്തേക്ക് ചെയർമാൻ യോഗം നിർത്തിവെച്ചു. തുടർന്ന് ചേർന്ന യോഗം നഗരസഭാ സെക്രട്ടറിക്കെതിരെ നടപടി ശുപാർശ ചെയ്ത ശേഷം പിരിച്ചുവിട്ടു. മർദ്ദനമേറ്റ് ചെയർമാൻ തോമസ് ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP