Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രാമീണ ലൈബ്രറികൾ ഡിജിറ്റലാവണം: സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കക്കാട്ടൂർ പബ്ലിക് ലൈബ്രറി ഉൾപ്പെടെയുള്ള കേരളത്തിലെ ഗ്രാമീണ ലൈബ്രറികൾ ഡിജിറ്റലാവണമെന്ന് കേരള നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒരു വർഷം നീണ്ടു നിൽക്കുന്ന കക്കാട്ടൂർ പബ്ലിക് ലൈബ്രറിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് കക്കാട്ടൂർ ലൈബ്രറി. വായനയുടെ വസന്തം തീർക്കുവാൻ ലൈബ്രറിക്ക് കഴിഞ്ഞു. ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള ആധുനികവത്ക്കരണത്തിന് നേതൃത്വം നൽകണമെന്നും സ്പീക്കർ നിർദ്ദേശിച്ചു.

.മികച്ച തഹസീൽദാർക്കുള്ള അവാർഡ് നേടിയ റെയ്ച്ചൽ കെ വർഗീസ്, മുങ്ങിത്താണ കുട്ടിയരക്ഷപ്പെടുത്തിയ വാരപ്പെട്ടി വില്ലേജ് ഓഫീസർ കെ.എം സുബൈർ, താലൂക്ക് തല ലൈബ്രറി ബാലകലോത്സവത്തിൽ ചാമ്പ്യന്മാരായ കുട്ടമ്പുഴ ടാസ്‌ക് ലൈബ്രറി എന്നിവർക്ക് സ്പീക്കർ ഉപഹാരങ്ങൾ നൽകി. ആന്റണി ജോൺ എം എൽ എ, ബ്ലോക്ക് പ്രസിഡന്റ് റഷീദസലീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.പി മുഹമ്മദ്, മലയാളം സർവകലാശാലയിൽ നിന്ന് പ്രഥമ ഡോക്ടറേറ്റ് നേടിയ കെ.പി അജിത്ത്, വാർഡ് മെമ്പർ ബിന്ദു ശശി, സി പി കെ എം ഏരിയാ സെക്രട്ടറി ഷാജി മുഹമ്മദ്, യു ഡി എഫ് നിയോജക മണ്ഢലം കൺവീനർ പി പി ഉതുപ്പാൻ, ബിജെപി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ ബാബു, എം ജി രാമകൃഷ്ണൻ, പി എസ് നജീബ്, പി.എം സെയ്ത് മുഹമ്മദ്, കെ മൈതീൻ ഹാജി, പി.എം മുഹമ്മദാലി, അഡ്വ. എ ആർ അനി തുടങ്ങിയവർ സംസാരിച്ചു.. സംഘാടക സമിതി ചെയർമാൻ പി.കെ ചന്ദ്രേശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കൺവീനർ മനോജ് നാരായണൻ സ്വാഗതവും, ലൈബ്രറി വൈസ് പ്രസിഡന്റ് സി.എം അബു നന്ദിയും പറഞ്ഞു. തുടർന്ന് കലാ പരിപാടികളും അരങ്ങേറി.

കലാ കായിക വിഭാഗത്തിന് സ്ഥലം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കലാകായിക വിഭാഗത്തിന് സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുന്നതിനും ഇൻഡോർ ഷട്ടിൽ കോർട്ട് നിർമ്മിക്കുന്നതിനും മുൻതൂക്കം നൽകുന്നു. ആദ്യകാല പ്രവർത്തകരെ ആദരിക്കൽ, പ്രഭാഷണങ്ങൾ, കലാ കായിക പരിപാടികൾ, ചിത്രപ്രദർശനം, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവ ജൂബിലിയുടെ ഭാഗമായി നടത്തും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP