Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പത്തനംതിട്ട ജനറൽ ആശുപത്രി ഉപരോധിച്ച ആർവൈഎഫുകാർ ഗർഭിണിയെ തള്ളി താഴെയിട്ടു; തറയിൽ വീണ യുവതിയെ ഗൗനിക്കാതെ മുദ്രാവാക്യം വിളി തുടർന്നു; കേസെടുത്ത് പൊലീസ്

പത്തനംതിട്ട ജനറൽ ആശുപത്രി ഉപരോധിച്ച ആർവൈഎഫുകാർ ഗർഭിണിയെ തള്ളി താഴെയിട്ടു; തറയിൽ വീണ യുവതിയെ ഗൗനിക്കാതെ മുദ്രാവാക്യം വിളി തുടർന്നു; കേസെടുത്ത് പൊലീസ്

പത്തനംതിട്ട: വല്ലപ്പോഴുമാണ് സഖാവ് ഷിബു ബേബി ജോണിന്റെ പാർട്ടിയുടെ യുവജന സംഘടനക്കാർ ഒരു സമരത്തിന് ഇറങ്ങുന്നത്. ആർക്കെതിരേ സമരം ചെയ്യണമെന്നതാണ് അവരുടെ പ്രശ്‌നം. അങ്ങനെ ആറ്റുനോറ്റു കാത്തിരുന്ന് ഒരു സമരത്തിന് പത്തനംതിട്ടയിൽ ഇറങ്ങിയ ആർ.വൈ.എഫ് കുഞ്ഞുങ്ങൾക്ക് പറ്റിയ പറ്റു നോക്കണേ...

ജനറൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാനുള്ള അധമ്യമായ ആഗ്രഹത്തിനിടെ മുന്നിൽ തടസമായി നിന്ന പൂർണഗർഭിണിയെ കുട്ടിസഖാക്കൾ തള്ളിത്താഴെയിട്ടു. ഒന്നു പിടിച്ചെഴുന്നേൽപ്പിക്കാൻ പോലുമുള്ള സന്മനസു കാണിക്കാതെ സമരം തുടർന്ന നേതാക്കൾക്കെതിരേ പൊലീസ് എടുത്ത കേസ് രണ്ടാണ്. ഒന്ന് ഗർഭിണിയെ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചതിനും മറ്റൊന്ന് ആശുപത്രി ഉപരോധിച്ചതിനും.

അധികൃതരുടെ അഴിമതി അവസാനിപ്പിക്കുക, ഡോക്ടർമാരുടെ സേവനവും മരുന്നിന്റെ ലഭ്യതയും ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്നലെ രാവിലെ 11 മണിയോടെ ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസ് ഉപരോധിക്കാൻ എത്തിയത്. 10 മണിക്ക് സമരക്കാർ വരുമെന്ന് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഒമ്പതര മുതൽ പൊലീസ് സൂപ്രണ്ടിന്റെ മുറിക്കു മുന്നിൽ കാത്തുനിൽക്കുകയായിരുന്നു. ഒരു മണിക്കൂറായിട്ടും സമരക്കാർ എത്താതെ വന്നപ്പോൾ തിരിച്ചു പോകാൻ പൊലീസ് ഒരുങ്ങുന്നതിനിടെ പല വഴിക്കായി പ്രവർത്തകർ കൊടിയുമായി ചാടിവീണു. ഇങ്ങനെ ചാടി വീഴുന്നതിനിടെയാണ് ഓഫീസിനു പുറത്തു നിന്ന ഗർഭിണിയെ തള്ളിയിട്ടത്.

നടുവും തല്ലി വീണ ഗർഭിണി എഴുന്നേൽക്കാൻ കഴിയാതെ അൽപ്പസമയം അവിടെത്തന്നെ കിടന്നു. ഇതൊന്നും ഗൗനിക്കാതെ നേതാക്കൾ സൂപ്രണ്ടിന്റെ അടഞ്ഞു കിടന്ന മുറിക്കു മുന്നിൽ നിന്ന് മുദ്രാവാക്യം മുഴക്കി. സമരക്കാരെ കണ്ട് ഭയന്നു മാറിയ ഗർഭിണി കാലു തെറ്റി വീണതാണെന്നാണ് പാർട്ടിക്കാർ പറയുന്നത്. അതല്ല അവർ തള്ളിയിട്ടതാണെന്ന് ദൃക്‌സാക്ഷികളും ആരോപിക്കുന്നു. എന്തായാലും ഗർഭിണിയെ തള്ളിയിട്ടതിനും ഉപരോധത്തിനുമായി രണ്ടു കേസാണ് പൊലീസ് എടുത്തത്. പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ധർണ ആർ.എസ്‌പി സംസ്ഥാന കമ്മറ്റിയംഗം ടി.എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. രതീഷ്‌കുമാർ, ജോസ് പി. തോമസ്, സി. ശ്രീരാജ്, സജി നെല്ലിവേലിൽ, കെ.പി. സുരേഷ്, ബിനീഷ് ജി. നായർ, സത്യൻ കൊക്കാത്തോട് എന്നിവർ പ്രസംഗിച്ചു. യൂസഫ് വലഞ്ചുഴി, ഷിബു പത്തനംതിട്ട, എസ്. സഞ്ജു, ജോർജ് അടൂർ, ഫിജി, സുധീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP