Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരാതിക്കാരുമായി സംവദിച്ചത് വീഡിയോ കോൺഫ്രസ് വഴി; പരിഗണനയ്ക്കെത്തിയ മിക്ക പരാതികളിലും അടിയന്തിര ഇടപെടൽ; മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ആശ്വസിപ്പിക്കലും കത്തയക്കാമെന്ന ഉറപ്പും; അക്ഷയ കേന്ദ്രങ്ങളിലെത്തി കാത്തിരുന്ന് എറണാകുളം ജില്ലാ കലക്ടർ സുഹാസിനോട് പരാതി അറിയിച്ചത് 26 പേർ

പരാതിക്കാരുമായി സംവദിച്ചത് വീഡിയോ കോൺഫ്രസ് വഴി; പരിഗണനയ്ക്കെത്തിയ മിക്ക പരാതികളിലും അടിയന്തിര ഇടപെടൽ; മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ആശ്വസിപ്പിക്കലും കത്തയക്കാമെന്ന ഉറപ്പും; അക്ഷയ കേന്ദ്രങ്ങളിലെത്തി കാത്തിരുന്ന് എറണാകുളം ജില്ലാ കലക്ടർ സുഹാസിനോട് പരാതി അറിയിച്ചത് 26 പേർ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: പരാതിക്കാരുമായി സംവദിച്ചത് വീഡിയോ കോൺഫ്രസ് വഴി.പരിഗണനയ്ക്കെത്തിയ മിക്ക പരാതികളിലും അടിയന്തിര ഇടപെടൽ.മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ആശ്വസിപ്പിക്കലും കത്തയക്കാമെന്ന ഉറപ്പും.വിവിധ അക്ഷയ കേന്ദ്രങ്ങളിലെത്തി കാത്തിരുന്ന് ഇന്ന് ജില്ലാ കളക്ടർ എസ് സുഹാസിനോട് പരാതി അറിയിച്ചത് 26 പേർ. ഇന്ന് രാവിലെയാണ് വീഡിയോ കോൺഫ്രസ് വഴി കളക്ടർ എസ് സുഹാസ് മുമ്പാകെ പൊതുജനങ്ങൾക്ക് പരാതി ഉന്നയ്ക്കാൻ അവസരം ലഭിച്ചത്.ലോക് ഡൗൺ പ്രതിസന്ധിയിലാക്കിയ പരാതിക്കാർക്കു മുമ്പിലാണ് പരിഹാരവുമായി ജില്ലാ കളക്ടർ എസ്.സുഹാസ് എത്തിയത്.

പരാതിക്കാർക്ക് നേരിട്ടെത്താൻ സാധിക്കാത്തതിനാൽ വീഡിയോ കോൺഫറൻസിലൂടെ പരിഹാരത്തിന്റെ ആശ്വാസം പകരുകയായിരുന്നു കളക്ടർ. കഴിഞ്ഞ ഡിസംബറിൽ തുടക്കം കുറിച്ച സഫലം താലൂക്ക് തല പരാതി പരിഹാര അദാലത്താണ് വീഡിയോ കോൺഫറൻസിലൂടെ പുനരാരംഭിച്ചത്. കോതമംഗലം താലൂക്കിലെ പരാതികളാണ് ഇന്ന് കളക്ടറേറ്റിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത്.ഇന്റർനെറ്റ് ലഭിക്കുന്നതിന്റെ തകരാർ സംഭവിച്ചിടത്ത് കളക്ടർ ഫോണിൽ വിളിച്ച് പരാതി കേട്ടു.

കോതമംഗലം താലൂക്കിലെ 11 അക്ഷയ കേന്ദ്രങ്ങളിലെത്തിയ പരാതിക്കാർ കളക്ടറേറ്റിലെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിലെ വീഡിയോ കോൺഫറൻസ് റൂമിലുള്ള കളക്ടർക്കു മുന്നിൽ പരാതികൾ അറിയിച്ചു. ഉടനടി പരിഹരിക്കാവുന്ന പരാതികളിൽ ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദ്ദേശം നൽകി. അന്വേഷണം ആവശ്യമായവ അതത് വകുപ്പുകൾക്ക് കൈമാറി. പിണ്ടിമന അക്ഷയ കേന്ദ്രത്തിൽ നിന്നും കുര്യൻ കുരുവിളയാണ് വീഡിയോ കോൺഫറൻസിൽ ആദ്യം കളക്ടറുമായി സംസാരിച്ചത്. റോഡിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റിത്തരണമെന്ന ആവശ്യമാണ് കുര്യനുണ്ടായിരുന്നത്. കാറ്റിലും മഴയിലും മരം കടപുഴകാൻ സാധ്യതയുണ്ടെന്ന ആശങ്കയും കുര്യൻ അറിയിച്ചു. പി.ഡബ്ലു.ഡി എക്സി.എഞ്ചിനീയർക്കു കത്തു നൽകി വേണ്ട നടപടി സ്വീകരിക്കാമെന്ന് കളക്ടർ കുര്യന് മറുപടി നൽകി.

വാരപ്പെട്ടി അക്ഷയ കേന്ദ്രത്തിൽ നിന്നും വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത മുഹമ്മദിന് കാറ്റിലും മഴയിലും തകർന്ന തന്റെ വീട് പുനർ നിർമ്മിച്ചു കിട്ടുന്നില്ലെന്ന പരാതിയാണ് ഉണ്ടായിരുന്നത്. വാടകക്ക് താമസിക്കുന്ന മുഹമ്മദിന് വാടക നൽകാനുള്ള വരുമാനം പോലുമില്ല. നാട്ടുകാരുടെ സുമനസുകൊണ്ടാണ് വാടക നൽകുന്നത്. പ്രദേശത്തെ പഞ്ചായത്തംഗവും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു. ലൈഫ് മിഷൻ വഴിയോ മറ്റെന്തെങ്കിലും സ്പോൺസർഷിപ്പ് വഴിയോ വീട് നൽകാമെന്ന് കളക്ടർ മുഹമ്മദിനും ഉറപ്പു നൽകി.

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ അംഗമാക്കണമെന്ന ആവശ്യവുമായി നിരവധി പേർ അപേക്ഷയുമായെത്തി. പട്ടയത്തിനുള്ള അപേക്ഷകളും റേഷൻ കാർഡ് ബി.പി.എൽ ആക്കണമെന്ന അപേക്ഷകളും ഇന്ന് പരിഗണിച്ചു. ഭർത്താവ് മരിച്ചിട്ട് അഞ്ച് വർഷമായിട്ടും വിധവാപെൻഷൻ ലഭിക്കുന്നില്ലെന്ന പരാതിയും കളക്ടറുടെ മുമ്പാകെ എത്തി.

കുട്ടമ്പുഴയിലെയും കോട്ടപ്പടിയിലെ നാഗം ചേരിയിലെയും അക്ഷയ കേന്ദ്രങ്ങളിലെ ഇന്റർനെറ്റ് കണക്ഷൻ ഇടക്കുവച്ച് തകരാറിലായി.ഇവരെ ഫോണിൽ വിളിച്ച് കളക്ടർ പരാതി കേട്ടു. ആകെ 26 പരാതികളാണ് പരിഗണിച്ചത്. വീഡിയോ കോൺഫറൻസ് വഴിയുള്ള ജില്ലയിലെ ആദ്യത്തെ പരാതി പരിഹാര അദാലത്ത് വിജയകരമായിരുന്നുവെന്ന് കളക്ടർ അറിയിച്ചു. മറ്റ് താലൂക്കുകളിലും ഇത്തരത്തിൽ അദാലത്ത് നടത്താൻ ശ്രമിക്കുമെന്നും കളക്ടർ പറഞ്ഞു. ഡെപ്യൂട്ടി കളക്ടർമാരായ എസ്.ഷാജഹാൻ, കെ.ടി.സന്ധ്യാദേവി, സുരേഷ് കുമാർ, പി.ബി.സുനിൽലാൽ എന്നിവരും ലൈഫ് മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഏണസ്റ്റ് സി. തോമസും കോൺഫറൻസിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP