Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ ചെലവിൽ പകുതി വഹിക്കാമെന്ന തീരുമാനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് രാഷ്ട്രീയ നാടകമോ? വോട്ടു കിട്ടാനുള്ള നീക്കമെന്ന സംശയം സജീവം; പ്രഖ്യാപനത്തിന് അപ്പുറം രേഖാമൂലം തീരുമാനം നടപ്പിൽ വരുത്താതെ പിണറായി സർക്കാർ

അങ്കമാലി-എരുമേലി ശബരി റെയിൽ പദ്ധതിയുടെ ചെലവിൽ പകുതി വഹിക്കാമെന്ന തീരുമാനം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത് രാഷ്ട്രീയ നാടകമോ? വോട്ടു കിട്ടാനുള്ള നീക്കമെന്ന സംശയം സജീവം; പ്രഖ്യാപനത്തിന് അപ്പുറം രേഖാമൂലം തീരുമാനം നടപ്പിൽ വരുത്താതെ പിണറായി സർക്കാർ

കൊച്ചി: അങ്കമാലി എരുമേലി ശബരി റെയിൽ പദ്ധതിയുടെ ചെലവിൽ പകുതി വഹിക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനം നടപ്പിലാക്കാത്തത് വിവാദത്തിൽ. പ്രഖ്യാപനം നടത്തിയെങ്കിലും ഇതു സംബന്ധിച്ചു രേഖാമൂലമുള്ള ഉറപ്പൊന്നും റെയിൽവേ നിർമ്മാണ വിഭാഗത്തിന് ഇതുവരെ ലഭിച്ചില്ല. തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന സർക്കാർ നടത്തിയ നാടകമാണു ചെലവു വഹിക്കൽ പ്രഖ്യാപനമെന്നാണ് ആക്ഷേപം.

പകുതി ചെലവു വഹിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഫെബ്രുവരിയിൽ വന്നത്. അങ്കമാലി എരുമേലി ശബരി പാതയ്ക്കു (110 കി മീ) പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചു 2,815 കോടി രൂപയാണു ചെലവു കണക്കാക്കുന്നത്. ഈ തുക കൂടുതലാണെന്ന പരാതി സംസ്ഥാനത്തിനുണ്ട്. 1997ൽ 550 കോടി രൂപ ചെലവു കണക്കാക്കിയ പദ്ധതിയാണിത്. 2005ൽ 1,234 കോടിയായും 2011ൽ 1,566 കോടി രൂപയുമായി ഉയർന്നു. 2018ൽ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് നിർമ്മാണച്ചെലവ് 2,815 കോടിയായത്.

റെയിൽവേ കടന്നു ചെന്നിട്ടില്ലാത്ത ഇടുക്കി ജില്ലയിലും പത്തനംതിട്ട, എറണാകുളം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിലും റെയിൽവേ സൗകര്യം ലഭ്യമാക്കുന്ന പദ്ധതിയിൽ കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാലാ) , ചെമ്മലാമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിങ്ങനെ 13 സ്റ്റേഷനുകളുണ്ടാകും. അങ്കമാലി- കാലടി 8 കിലോമീറ്റർ പാത നിർമ്മാണം നടന്നതല്ലാതെ പദ്ധതിയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ചെലവ് ആരും വഹിക്കുമെന്ന കേന്ദ്ര, സംസ്ഥാന തർക്കത്തിൽ നഷ്ടമായത് 3 വർഷമാണ്.

മുൻപു പ്രഖ്യാപിച്ച പദ്ധതി ആയതിനാൽ കേന്ദ്രം തന്നെ നടപ്പാക്കണമെന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ എടുത്തത്. എന്നാൽ, 550 കോടി രൂപ ചെലവു കണക്കാക്കിയ പദ്ധതിയുടെ ചെലവു കൂടാൻ കാരണം ഭൂമി ഏറ്റെടുക്കുന്നതിൽ സംസ്ഥാനം വരുത്തിയ വീഴ്ചയായതിനാൽ ഇത്രയും ഭീമമായ തുക വഹിക്കാൻ കഴിയില്ലെന്ന നിലപാടാണ് റെയിൽവേയ്ക്ക്. ഈ സാഹചര്യത്തിലാണ് പകുതി ചെലവ് ഏറ്റെടുക്കാമെന്ന പ്രഖ്യാപനം എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP