Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്തനം തിട്ടയിൽ നിന്ന് വടശ്ശേരിക്കര എത്തിയശേഷം അവിടെ നിന്ന് തിരിഞ്ഞ് ചിറ്റാർ,സീതത്തോട്,ആങ്ങമൂഴി,പ്ലാപ്പള്ളി വഴി പമ്പയിലെത്തണം; ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർ സുരക്ഷിത യാത്രാവഴി തെരഞ്ഞെടുക്കണമെന്ന് ദേവസ്വം ബോർഡ്: ശബരിമലയിലേക്ക് ഭക്തർക്ക് നിയന്ത്രണം തുടരും  

പത്തനം തിട്ടയിൽ നിന്ന് വടശ്ശേരിക്കര എത്തിയശേഷം അവിടെ നിന്ന് തിരിഞ്ഞ് ചിറ്റാർ,സീതത്തോട്,ആങ്ങമൂഴി,പ്ലാപ്പള്ളി വഴി പമ്പയിലെത്തണം; ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർ സുരക്ഷിത യാത്രാവഴി തെരഞ്ഞെടുക്കണമെന്ന് ദേവസ്വം ബോർഡ്: ശബരിമലയിലേക്ക് ഭക്തർക്ക് നിയന്ത്രണം തുടരും   

തിരുവനന്തപരും: ഓണമാസ പൂജയ്ക്ക് ശബരിമലയിലെത്താൻ ആഗ്രഹിക്കുന്ന അയ്യപ്പഭക്തർ നിലവിലെ സാഹചര്യത്തിൽ ,സുരക്ഷിതമായ യാത്രമാർഗ്ഗം തെരഞ്ഞെടുക്കണമെന്ന് ദേവസ്വം ബോർഡ്.

പമ്പാനദിയിലെ ഒഴുക്കും ജലവിതാനവും പൂർണ്ണമായും കുറഞ്ഞിട്ടില്ല. അത് മാത്രമല്ല പമ്പാനദി ഇപ്പോൾ വഴി മാറി ഒഴുകുകയാണ്. പമ്പാനദിയിലെ വെള്ളപ്പൊക്കത്തിലും ശക്തമായ മഴയെയും കാറ്റിനെയും തുടർന്ന് പമ്പയിലും പരിസരപ്രദേശങ്ങളിലും റോഡുകൾ ഉൾപ്പെടെ തകർന്ന് ,മരങ്ങൾ കടപുഴകി വീണ് ,വ്യാപക നാശ നഷ്ടവും ഉണ്ടായിട്ടുണ്ട്. പമ്പയിൽ ചെളി നിറഞ്ഞ് കാൽനട യാത്ര പോലും ദുസ്സഹമായിരിക്കുന്നു. പത്തനം തിട്ടയിൽ നിന്ന് പമ്പയിലേക്കുള്ള വഴിയിൽ നിരവധി സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞ് പോയിട്ടുണ്ട്.

പമ്പക്കുള്ള വഴിയിൽ അട്ടത്തോടിന് സമീപം റോഡ് പൂർണ്ണമായും തകർന്ന് അപകടകരമായിരിക്കുന്നു.ഇത്തരം സാഹചര്യത്തിൽ അയ്യപ്പഭക്തർ സുരക്ഷിതമായ പാതയിലൂടെ മാത്രം ശബരിമലയിലേക്ക് എത്താൻ തയ്യാറാകണമെന്ന് ദേവസ്വംബോർഡ് അഭ്യർത്ഥിക്കുകയാണ്.തകർന്ന് ,ഏത് സമയും അപകടം സംഭവിക്കാമെന്നതരത്തിലുള്ള റോഡുകൾ വഴി അയ്യപ്പഭക്തർ ഒരു കാരണവശാലും യാത്രക്ക് ശ്രമിക്കരുത്. ഭക്തർക്ക് സുഗമമായി ശബരമലയിലേക്ക് പോകാവുന്ന തരത്തിൽ ,തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കി നൽകുന്നത് സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്, സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ പറഞ്ഞു.

പമ്പാനദി ഗതി മാറി ഒഴുകുന്ന പശ്ചാത്തലത്തിൽ ഇറിഗേഷൻ വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണം.പമ്പയിലെ നിലവിലെ പാലങ്ങൾ തകർന്നതിനാൽ ഭക്തർക്ക് പമ്പാനദി കടന്നുപോകാൻ താൽക്കാലിക പാലം നിർമ്മിക്കേണ്ടതുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.പ്ലാപ്പള്ളിയിൽ നിന്ന് ചാലക്കയം വരെ പോകുന്നതിനിടയിൽ പല സ്ഥലങ്ങളിലും റോഡ് വിണ്ട് കീറിയിട്ടുണ്ട്.അതിനാൽ ഭക്തർ ശ്രദ്ധയോടെയും ജാഗ്രതയോടെയും മാത്രം ശബരിമലയിൽ എത്തണമെന്നും ,അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാൽ മാത്രമെ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടുകയുള്ളൂവെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

പത്തനം തിട്ടയിൽ നിന്ന് വടശ്ശേരിക്കര എത്തിയശേഷം അവിടെ നിന്ന് തിരിഞ്ഞ് ചിറ്റാർ,സീതത്തോട്,ആങ്ങമൂഴി,പ്ലാപ്പള്ളി വഴി പമ്പയിലെത്തണം. അതാണ് സുരക്ഷിതമായ വഴിയെന്നും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടുന്നു.കോട്ടയം ഭാഗത്ത് നിന്ന് വരുന്നവരും നിലിവിലെ റോഡുവഴി സുരക്ഷ ഉറപ്പാക്കിയേ സഞ്ചരിക്കാവൂ. നേരയുള്ള വഴിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്രനാൾ വേണമെന്ന കാര്യത്തിൽ വ്യക്തതയില്ല.ദേവസ്വം ബോർഡ് അയ്യപ്പഭക്തർക്കായി ഏർപ്പെടുത്തിയിരിക്കുന്ന താൽക്കാലിക സംവിധാനങ്ങൾ സംബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടം വേണ്ടത്ര അവബോധം കൊടുക്കണമെന്നും ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.

പൊലീസും ഇത്തരം കാര്യങ്ങൾ ഭക്തരെ ധരിപ്പിക്കണം.ഈമാസം 23 ന് വൈകുന്നേരം 5 നാണ് ഓണക്കാല പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത്.28 ന് രാത്രി 10 ന് ഹരിവരാസനം പാടി അയ്യപ്പ ക്ഷേത്ര നട അടയ്ക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP