Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല വന മേഖലയിൽ താമസക്കാരായ മലമ്പണ്ടാര വിഭാഗത്തിതപ്പെട്ട കുട്ടികൾക്ക് ടി വി സൗകര്യമില്ലാത്തതിനാൽ വിക്ടേഴ് ചാനലിലെ പഠന പരിപാടി ഇപ്പോഴും അന്യം; മുഴുവൻ വിദ്യാർത്ഥികൾക്കും ഇ - ക്ലാസ് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം വെറും വീമ്പു പറച്ചിൽ

ശബരിമല വന മേഖലയിൽ താമസക്കാരായ മലമ്പണ്ടാര വിഭാഗത്തിതപ്പെട്ട കുട്ടികൾക്ക് ടി വി സൗകര്യമില്ലാത്തതിനാൽ വിക്ടേഴ് ചാനലിലെ പഠന പരിപാടി ഇപ്പോഴും അന്യം; മുഴുവൻ വിദ്യാർത്ഥികൾക്കും ഇ - ക്ലാസ് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം വെറും വീമ്പു പറച്ചിൽ

എസ് രാജീവ്

പത്തനംതിട്ട : പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനം തന്നെ കല്ലുകടി. സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും ഇ - ക്ലാസ് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്നലെ വരെ നടത്തിയ പ്രഖ്യാപനങ്ങൾ വെറും വീമ്പു പറച്ചിൽ മാത്രമായി .

ടെലിവിഷൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്താതിരുന്നത് മൂലം ആദ്യ ദിനം തന്നെ ക്ലാസ് നഷ്ടമായത് വനവാസികളായ അമ്പതോളം വിദ്യാർത്ഥികൾക്ക് . ശബരിമല വനമേഖലയിലെ ആദിവാസിക്കുട്ടികൾക്കാണ് ആദ്യ ദിനം തന്നെ ക്ലാസ് നഷ്ടപ്പെട്ടത്. ശബരിമല വന മേഖലയിൽ താമസക്കാരായ മലമ്പണ്ടാര വിഭാഗത്തിതപ്പെട്ട കുട്ടികൾക്കാണ് ടി വി സൗകര്യമില്ലാത്തതിനാൽ വിക്ടേഴ് ചാനലിലെ പഠന പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയത് .

അട്ടത്തോട് ഗവ: യു പി എസ് , കിസുമം ഗവ: ഹയർ സെക്കണ്ടറി എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യ ദിനം തന്നെ ക്ലാസ് നഷ്ടമായത്. സംഭവം സംബന്ധിച്ച് വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകുമെന്ന് തദ്ദേശ ജനപ്രതിനിധകൾ പറഞ്ഞു. എന്നാൽ ക്ലാസ് മുടങ്ങിയത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP