Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോഴിക്കോട് ഹർത്താൽ അനുകൂലികൾ തുറന്ന കടകൾ അടിച്ചു തകർത്തു; സംരക്ഷണം നൽകുമെന്ന പൊലീസിന്റെ വാഗ്ദാനം പാഴ്‌വാക്കായി; പിന്തുണയുമായി ഡിവൈഎഫ്ഐ പ്രകടനം നടത്തിയതോടെ മിഠായി തെരുവിൽ സംഘർഷം രൂക്ഷമായി; പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു

കോഴിക്കോട് ഹർത്താൽ അനുകൂലികൾ തുറന്ന കടകൾ അടിച്ചു തകർത്തു; സംരക്ഷണം നൽകുമെന്ന പൊലീസിന്റെ വാഗ്ദാനം പാഴ്‌വാക്കായി; പിന്തുണയുമായി ഡിവൈഎഫ്ഐ പ്രകടനം നടത്തിയതോടെ മിഠായി തെരുവിൽ സംഘർഷം രൂക്ഷമായി; പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താലിനെതിരെ പ്രതിഷേധവുമായി കോഴിക്കോട് തുറന്ന കടകൾക്ക് നേരെ ഹർത്താൽ അനുകൂലികളുടെ വ്യാപക അക്രമം.സംഘടിച്ച് എത്തിയ യുവമോർച്ച പ്രവർത്തകർ മിഠായിതെരുവിൽ തുറന്ന കടകൾ അടിച്ചു തകർത്തു. തുറന്നു പ്രവർത്തിക്കുന്ന കടകൾക്ക് സംരക്ഷണം നൽകുമെന്ന് പൊലീസ് വാഗ്ദാനം പാഴായി. സംരക്ഷണം നൽകുമെന്ന പൊലീസ് വാഗ്ദാനം ലംഘിക്കപ്പെട്ടെന്നും അക്രമികളെ പിടിച്ച് കൊടുത്തിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും വ്യാപാരികൾ ആരോപിച്ചു.

മിഠായിത്തെരുവിൽ ഹർത്താലിനെ അവഗണിച്ച് കടകൾ തുറക്കുന്ന വ്യാപാരികൾക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ പ്രകടനം നടത്തിയതോടെ സംഘർഷം രൂക്ഷമായി ഹർത്താൽ അനുകൂലികളും ഡിവൈഎഫ്ഐ പ്രവർത്തകരും ഏറ്റുമുട്ടി. ഇതോടെ പൊലീസ്
ടിയർ ഗ്യാസ് പ്രയോഗിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത തുടരുന്നുണ്ട. വ്യാപാരികളും കർമസമിതി പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും വിവിധ ഭാഗങ്ങളിൽ നിലയുറപ്പിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. തുറന്ന കടകൾ അടപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കടകൾക്കു നേരെ ആക്രമണവുമുണ്ട്. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു

വയനാട് കൽപറ്റയിൽ ഹർത്താലിനെതിരെ എൽഡിഎഫ് പ്രകടനം. കോഴിക്കോട് ഓമശേരിയിൽ കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രകടനം. വിവിധയിടങ്ങളിൽ കടയപ്പിക്കാൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം ബ്രോഡ്വേയിൽ വ്യാപാരികൾ കൂട്ടമായി കടതുറന്നു. ജില്ലാ കലക്ടർ അൽപസമയത്തിനകം സ്ഥലത്തെത്തും. വയനാട്ടിൽ വ്യാപാരികളുടെ പ്രതിഷേധപ്രകടനം നടന്നു. പാലക്കാട്ട് വ്യാപാരി വ്യവസായി ഓഫിസിനു നേരെ ആക്രമണമുണ്ടായി. കോതമംഗലത്ത് ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊന്നാനിയിൽ കട അടപ്പിക്കാൻ ശ്രമമുണ്ടായി. പൊലീസ് ലാത്തിവീശി. ആറുപേർ അറസ്റ്റിൽ.

കടകൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം കിട്ടിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസുറുദ്ദീൻ. നഗരങ്ങളിലെ കടകൾ തുറക്കാൻ ശ്രമം തുടരുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും നസുറുദ്ദീൻ മനോരമ ന്യൂസിനോട് പറഞ്ഞു.

ഹർത്താലുകളോട് സഹകരിക്കേണ്ടെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരിയിലും മാനന്തവാടിയിലും കടകൾ തുറന്നു തുടങ്ങി. ടൗണിൽ വൻ പൊലീസ് സന്നാഹം. എന്നാൽ, കൽപറ്റയിൽ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ബത്തേരിയിലും കടകൾ തുറന്നു തുടങ്ങി. നടവയലിൽ കടകൾ അടപ്പിക്കാനെത്തിയ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സുരക്ഷയിൽ നടവയലിൽ കടകൾ തുറന്നു. ഹർത്താൽ അനുകൂലികൾക്കെതിരെ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. കടയടപ്പിക്കാനെത്തിയ 8 പേരെ പനമരത്തും അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP