Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാട്ടാന ചവിട്ടി ശബരിമല തീർത്ഥാടകൻ മരിച്ചു; സംഭവം എരുമേലി മുക്കുഴിക്കടുത്ത് വള്ളിത്തോട് ; മരിച്ചത് തമിഴ്‌നാട് സേലം സ്വദേശി; വനപാലകരും അയ്യപ്പസേവാ സംഘം പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

കാട്ടാന ചവിട്ടി ശബരിമല തീർത്ഥാടകൻ മരിച്ചു; സംഭവം എരുമേലി മുക്കുഴിക്കടുത്ത് വള്ളിത്തോട് ; മരിച്ചത് തമിഴ്‌നാട് സേലം സ്വദേശി; വനപാലകരും അയ്യപ്പസേവാ സംഘം പ്രവർത്തകരും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

മറുനാടൻ ഡെസ്‌ക്‌

ശബരിമല : കാട്ടാനയുടെ ആക്രമണത്തിൽ ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തിയ തീർത്ഥാടകൻ പരമശിവ(35)മാണ് മരിച്ചത്. സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിന്റോഡ് ഈസ്റ്റ് തെരുവിൽ ജ്ഞാന ശേഖരന്റെ മകനാണ് പരമശിവം. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ കാനനപാതയിലാണ് സംഭവം. എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പന്മാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന പാതയാണിത്.

മകരവിളക്ക് കാലത്ത് ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി നടന്നു വരുന്നത്. രാത്രിയിൽ ഇവർ വിശ്രമിച്ച ഇഡിസി കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിതമായിരിക്കാൻ അടുത്ത കടയിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.സംഭവം അറിഞ്ഞ് പന്തം കെട്ടി വെളിച്ചം ഉണ്ടാക്കി വനപാലകരും അയ്യപ്പസേവാസംഘം പ്രവർത്തകരും തീർത്ഥാടകരും ചേർന്ന് ചുമന്ന് മുക്കുഴിയിൽ എത്തിച്ചു.

അവടെ നിന്നു കോരുത്തോട് വഴി മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. സംഭവം അറിഞ്ഞ് പരമശിവത്തിന്റെ ബന്ധുക്കൾ മുണ്ടക്കയത്തേക്ക് തിരിച്ചിട്ടുണ്ട്. തീർത്ഥാടനം തുടങ്ങിയ ശേഷം കാനന പാതയിൽ എല്ലാ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ഇത്തവണ ആദ്യമായാണ് ആക്രമണ മരണം ഉണ്ടായത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP