Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്നിധാനത്ത് മൊബൈൽ ഫോണും കാമറയും ഉപയോഗിക്കുന്നതിന് നിയന്ത്രണം; തിരുമുറ്റത്ത് ഫോട്ടോ പകർത്താൻ അനുവദിക്കില്ല; നിയന്ത്രണം സുരക്ഷയുടെ ഭാഗമെന്ന് പൊലീസ് വിശദീകരണം

സന്നിധാനത്ത് മൊബൈൽ ഫോണും കാമറയും ഉപയോഗിക്കുന്നതിന് നിയന്ത്രണം; തിരുമുറ്റത്ത് ഫോട്ടോ പകർത്താൻ അനുവദിക്കില്ല; നിയന്ത്രണം സുരക്ഷയുടെ ഭാഗമെന്ന് പൊലീസ് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

ശബരിമല: വീണ്ടും ശബരിമലയിൽ നിയന്ത്രണവുമായി പൊലീസ്. ശബരിമല സന്നിധാനത്ത് ഫോട്ടോ പകർത്തുന്നതിനാണ് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്. തിരുമുറ്റത്ത് ഫോട്ടോ പകർത്താൻ അനുവദിക്കില്ല. സന്നിധാനത്ത് മൊബൈൽ ഫോണും കാമറയും ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണ് കാമറയ്ക്കും മൊബൈൽ ഫോണിനും നിയന്ത്രണമേർപ്പെടുത്തിയതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

അതേസമയം സന്നിധാനത്തുള്ള തന്ത്രിയുടെ മുറിക്ക് മുന്നിൽ മൊബൈൽ ജാമറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മാത്രമല്ല സോപാനത്തും സന്നിധാനത്തിന്റെ പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ ജാമറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈലിനടക്കം ഇവിടെ നിയന്ത്രണം ഏർപ്പെടുത്തുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ തടയാനാണ് ജാമറുകൾ എത്തിച്ചിരിക്കുന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP