Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശബരിമല ഇപ്പോൾ ലോകത്തിലെ നരകം; ശബരിമലയിലെ ബാരിക്കേഡുകൾ ഭക്തർക്കും ദൈവത്തിനും നടുവിലെ വിഭജനം പൂർത്തിയാക്കുന്നു; പ്രാഥമിക സൗകര്യങ്ങൾ കണികാണാൻ പോലുമില്ല പമ്പയിൽ; ശബരിമല സന്ദർശിച്ച അടൂർ പ്രകാശ് എംഎൽഎ മറുനാടനോട് പറഞ്ഞത്

ശബരിമല ഇപ്പോൾ ലോകത്തിലെ നരകം; ശബരിമലയിലെ ബാരിക്കേഡുകൾ ഭക്തർക്കും ദൈവത്തിനും നടുവിലെ വിഭജനം പൂർത്തിയാക്കുന്നു; പ്രാഥമിക സൗകര്യങ്ങൾ കണികാണാൻ പോലുമില്ല പമ്പയിൽ; ശബരിമല സന്ദർശിച്ച അടൂർ പ്രകാശ് എംഎൽഎ മറുനാടനോട് പറഞ്ഞത്

തിരുവനന്തപുരം: ശബരിമല ഇപ്പോൾ ലോകത്തിലെ നരകമായി മാറിയിരിക്കുന്നുവെന്ന് കെപിസിസി നിയോഗിച്ച ശബരിമല സമിതിയിലെ അംഗമായ അടൂർ പ്രകാശ് എംഎൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു. ശബരിമലയിൽ സ്ഥാപിച്ച ബാരിക്കേഡുകൾ ഭക്തർക്കും ദൈവത്തിനും നടുവിലെ വിഭജനം പൂർത്തീകരിക്കുന്നെന്നും അടൂർ പ്രകാശ് പറഞ്ഞു. കെപിസിസി നിയോഗിച്ച ഈ സമിതി നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു ഇന്ന് അടൂർ പ്രകാശ് കൂടി അടങ്ങിയ യുഡിഎഫ് സംഘം ശബരിമല സന്ദർശിക്കുന്നത്. യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇത്തവണ ശബരിമലയിൽ പൂർത്തീകരിച്ചിട്ടില്ല.

നിലയ്ക്കൽ ആണ് ശബരിമലയുടെ ഒരു ബേസ്. നിലയ്ക്കലിൽ നിന്നാണ് ശബരിമലയിലേക്ക് ബസ് വിടുന്നത്. രാവിലെ ഒമ്പത് മണിക്ക് ശബരിമല തീർത്ഥാടകർ നിലയ്ക്കലിൽ ബസ് കയറിയാൽ ആ ബസ് പിന്നെ എടുക്കുന്നത് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ്. മഴയാണെങ്കിൽ മഴ, വെയിലാണെങ്കിൽ വെയിൽ. ഇതും കൊണ്ട് എരിപിരി സഞ്ചാരത്തിൽ തീർത്ഥാടകർ വെറുതെ കാത്തിരിക്കണം. എന്തിന്റെ പേരിലാണ് ഈ തീർത്ഥാടകർ ഈ ബുദ്ധിമുട്ടു സഹിക്കേണ്ടത്. കുടിവെള്ളം, ഭക്ഷണം , ടോയ്ലറ്റ് ഫെസിലിറ്റി. ഈ സൗകര്യങ്ങൾ ഇക്കുറി ശബരിമലയിൽ കിട്ടാക്കനിയാണ്.

200 ലേറെ വ്യാപാരസ്ഥാപനങ്ങൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ മുപ്പതിൽ താഴെ മാത്രമാണ് വ്യാപാരസ്ഥാപനങ്ങൾ ഉള്ളത്. ഒന്നാമത് ഇക്കുറി വ്യാപാര സ്ഥാപനങ്ങൾ വളരെ കുറവ്. ഉള്ളവർ തന്നെ പൊലീസ് പൊലീസ് രാജിന്റെ ഭീതിയിലാണ്. പ്രളയം കഴിഞ്ഞു ഇപ്പോൾ എഴുപത് ദിവസങ്ങളോളം പിന്നിട്ടിരുന്നു. പ്രളയത്തിൽ തകർന്ന പമ്പ ഇപ്പോഴും അതേ രീതിയിൽ തുടരുകയാണ്. ലക്ഷക്കണക്കിന് അയ്യപ്പന്മാരുടെ പ്രവാഹമുണ്ടാകാറുള്ള പമ്പ തകർന്നു നിലകൊള്ളുകയാണ്. പ്രാഥമിക സൗകര്യങ്ങൾ കണികാണാൻ പോലുമില്ല പമ്പയിൽ. കുടിവെള്ളവും ഇല്ല. ഞങ്ങളെ അമ്പരപ്പിച്ച കാഴ്ചകൾ ആണ് പമ്പയിൽ കണ്ടത്. എങ്ങിനെ തീർത്ഥാടനം നടക്കും എന്നാണ് ഇനി അറിയേണ്ടത്. അയ്യപ്പ ഭകതരെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾ ആണ് പമ്പയിൽ നിലനിൽക്കുന്നത്. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു കാഴ്ച.

പരസ്പരം സഹായിക്കാൻ വെമ്പി നിൽക്കാറുള്ള സർക്കാർ സംവിധാനങ്ങൾ മുഴുവൻ ശത്രുക്കളെപോലെ ശബരിമലയിൽ നിലകൊള്ളുകയാണ്. സർക്കാർ അമ്പേ പരാജയമായി മാറിയിരിക്കുന്നു. മഴ പെയ്താൽ തീർത്ഥാടകർ എവിടെ കയറി നിൽക്കും. ശബരിമലയിൽ സർക്കാർ ചെയ്യേണ്ട ചില ചില കാര്യങ്ങൾ ഉണ്ട്. പരമ്പരാഗതമായി തുടർന്ന് പോകുന്ന ഭരണപരമായ ശീലങ്ങൾ. മുഖ്യമന്ത്രി നേരിട്ട് പല സർക്കാർ വിഭാഗങ്ങളുടെ യോഗങ്ങളും വിളിച്ചു കൂട്ടും. പല യോഗങ്ങളും റവന്യൂമന്ത്രിയുടെ നേതൃത്വത്തിൽ നടക്കും. ഈ സീസണിൽ ഇങ്ങിനെ എത്ര യോഗങ്ങൾ നടന്നു. ഇത്തരം യോഗങ്ങൾ വിളിച്ചു കൂട്ടാതെ എങ്ങിനെ ശബരിമല തീർത്ഥാടനം ഉദ്ദേശിച്ച രീതിയിൽ നീങ്ങും. അതും പ്രളയത്തിൽ പമ്പ തകർന്നടിഞ്ഞ സാഹചര്യത്തിൽ.

ഇവിടെ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും റവന്യൂ മന്ത്രിയും യോഗങ്ങൾ വിളിച്ച് കൂട്ടുന്നതിന് മടിച്ചു നിന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ അവസ്ഥയിൽ ഇങ്ങിനെ ആയിരുന്നില്ല കാര്യങ്ങൾ. എപ്പോഴും ശബരിമല കാര്യത്തിൽ അദ്ദേഹം ജാഗ്രത പാലിച്ചു. തീർത്ഥാടകർക്ക് ഒരു ഒരു വിധ അസൗകര്യങ്ങളും ഇല്ലാതിരിക്കാൻ എല്ലാ സംവിധാനങ്ങളും നേരിട്ട് ഒരുക്കി. ഇപ്പോൾ ശബരിമല സിപിഎമ്മും-ബിജെപിയും തമ്മിലുള്ള സംഘർഷം ആയി മാറ്റാൻ മാറ്റാൻ സർക്കാരും സിപിഎമ്മും ശ്രമിക്കുകയാണ്. ഇതിന്റെ മറവിൽ സർക്കാരിന്റെ ഭരണപരാജയം മൂടിവയ്ക്കപ്പെടുകയാണ്. ഈ ഭരണ പരാജയം , ശബരിമല കാര്യത്തിൽ ഉള്ള സർക്കാരിന്റെ പരാജയം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കാൻ വേണ്ടിയാണ് ഇന്നു ശബരിമലയിൽ നിരോധാനാജ്ഞ ലംഘിച്ച് സമരം നടത്താൻ യുഡിഎഫ് തയ്യാറായി വന്നത്- അടൂർ പ്രകാശ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP