Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി; തീർത്ഥാടന കാലത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്തി യോഗം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുത്തു

ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി; തീർത്ഥാടന കാലത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്തി യോഗം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുത്തു

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടു മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും യോഗത്തിൽ സംബന്ധിച്ചു.

രാജ്യാന്തര തലത്തിൽ തീർത്ഥാടകരെത്തുന്ന കേന്ദ്രമാണ് ശബരിമല. ദേശീയ തീർത്ഥാടനകേന്ദ്രമെന്ന പദവി ലഭിക്കുന്നത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സഹായകമാകുമെന്ന് യോഗത്തിൽ പൊതു അഭിപ്രായമുയർന്നു. ഇതേതുടർന്നാണ് ഇങ്ങനെ പ്രമേയം പാസ്സാക്കിയത്. ശബരിമല തീർത്ഥാടകരുടെ ഏകോപനത്തിനായി എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേക സെന്റർ പ്രവർത്തിപ്പിക്കണമെന്നു മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തീർത്ഥാടനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനും സംസ്ഥാനങ്ങളും വകുപ്പുകളുമായി ഏകോപിപ്പിക്കാനും ഇതേറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

മലകയറുന്ന പാതയും സ്വാമി അയ്യപ്പൻ റോഡും വീതി കൂട്ടിയെന്നും പ്രസാദം കൗണ്ടറുകളുടെ എണ്ണം കൂട്ടിയെന്നും യോഗത്തിൽ വ്യക്തമാക്കി. ആവശ്യമെങ്കിൽ ദർശനസമയം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളും ആരോഗ്യസേവന സൗകര്യങ്ങളും മെച്ചപ്പെടുത്തി. ജല ശുചീകരണ പ്ലാന്റ് തയാറാക്കി. സന്നിധാനത്തെ വിശ്രമകേന്ദ്രങ്ങളുടെ നവീകരണത്തിനു നടപടിയെടുത്തതായും യോഗത്തിൽ അറിയിച്ചു. നിരത്തുകളിൽ ദിശാസൂചകങ്ങളും നിർദേശങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP