Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭക്തി സാന്ദ്രമായി പടിപൂജ; 14വർഷത്തിന് ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ തൊഴാൻ വൻ ഭക്തജന തിരക്ക്; ചടങ്ങ് അവസാനിച്ചത് അഭിഷേകം ചെയ്ത് നിവേദ്യത്തോടെ ദീപാരാധന നടത്തി

ഭക്തി സാന്ദ്രമായി പടിപൂജ; 14വർഷത്തിന് ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ തൊഴാൻ വൻ ഭക്തജന തിരക്ക്; ചടങ്ങ് അവസാനിച്ചത് അഭിഷേകം ചെയ്ത് നിവേദ്യത്തോടെ ദീപാരാധന നടത്തി

മറുനാടൻ ഡെസ്‌ക്‌

ശബരിമല; ഭക്തർക്ക് പുണ്യ ദർശനമായി സന്നിധാനത്ത് പടിപൂജ. 14 വർഷത്തെ ഇടവേളയ്ക്കു ശേഷം മണ്ഡല കാലത്ത് ആദ്യമായി നടന്ന പടിപൂജ തൊഴാൻ വൻതിരക്കായിരുന്നു.കഴിഞ്ഞ വർഷം പ്രളയം കാരണം നടക്കാതെ പോയ പടിപൂജയാണ് ഇപ്പോൾ നടത്തുന്നത്. 24 വരെ ദിവസവും ഉണ്ടാകും. 2036 വരെയുള്ള പടിപൂജയുടെ ബുക്കിങ് കഴിഞ്ഞു. 75,000 രൂപയാണ് അടയ്‌ക്കേണ്ടത്.

പൂങ്കാവനത്തിലെ 18 മലകൾക്കും അതിലെ ദേവതകൾക്കും അയ്യപ്പനും പ്രത്യേക പൂജകൾ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കൽപം. 18 പടികളിൽ പട്ട് വിരിച്ച് ഓരോ പടിയിലും നിലവിളക്കും ഒരുക്കുകളും വച്ച് തന്ത്രിയുടെ കാർമികത്വത്തിലാണ് പൂജകൾ. പൂങ്കാവനത്തിലെ 18 മലകൾക്കും അതിലെ ദേവതകൾക്കും അയ്യപ്പനും പ്രത്യേക പൂജകൾ കഴിക്കുന്നതാണ് പടിപൂജയുടെ സങ്കൽപം. ദീപാരാധനയ്ക്കു ശേഷമാണ് പടിപൂജ തുടങ്ങുക. ഈ സമയം അയ്യപ്പന്മാർക്ക് പടികയറാൻ കഴിയില്ല. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പൂജകൾ നീണ്ടുനിൽക്കും.

മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കേ പടിപൂജ വഴിപാട് നടത്താൻ കഴിയു. പടിക്കുള്ള ഒരുക്കുകൾ, അലങ്കാരങ്ങൾ, തന്ത്രി, മേൽശാന്തി, പരികർമികൾ എന്നിവർക്കുള്ള ദക്ഷിണ, പൂജാവേളയിൽ ഉടുക്കാനുള്ള വസ്ത്രങ്ങൾ എന്നിവ വഴിപാടുകാർ തന്നെ എത്തിക്കണം.

ദീപാരാധന കഴിഞ്ഞതോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ആദ്യം കലശപൂജ നടന്നു. ഓരോ പടിയിലും കുടികൊള്ളുന്ന ദേവതകളെ പൂജിച്ചു. അഭിഷേകം ചെയ്ത് നിവേദ്യത്തോടെ ദീപാരാധന നടത്തിയാണ് ചടങ്ങ് അവസാനിച്ചത്. മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി സഹകാർമികത്വം വഹിച്ചു. വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ ഭക്തർ പടിപൂജ കാണാൻ കാത്തിരുന്നു. ഉച്ചയ്ക്കു പെയ്ത കനത്ത മഴയെ തുടർന്നു തറ മുഴുവൻ നനഞ്ഞു കിടന്നത് അവഗണിച്ചാണ് അവർ കാത്തിരുന്നത്.

ഇന്ന്

നടതുറക്കൽ 3.00

അഭിഷേകം 3.30 11.30

കളഭാഭിഷേകം 12.00

ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00

വൈകിട്ട് നടതുറക്കൽ 4.00

പടിപൂജ 7.00

ഹരിവരാസനം 10.50

നട അടയ്ക്കൽ 11.00

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP