Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല ഭരണ നിർവഹണ നിയമം; സുപ്രീം കോടതി ഉത്തരവ് ലഭിച്ചാൽ നടപ്പിലാക്കും; വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ശബരിമല ഭരണ നിർവഹണ നിയമം; സുപ്രീം കോടതി ഉത്തരവ് ലഭിച്ചാൽ നടപ്പിലാക്കും; വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല ഭരണ നിർവഹണ നിയമത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഭരണനിർവഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി പ്രതികരിച്ചു. ഉത്തരവ് ലഭിച്ച ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഭരണ നിർവഹണത്തിന് പ്രത്യേക നിയമം വേണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കരട് നാല് ആഴ്ചക്കകം കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയെ പ്രത്യേകമായി തന്നെയാണ് കണക്കാക്കുന്നതെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ നൽകിയ മറുപടി.

ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് 2011 ലാണ് പന്തളം രാജകുടുംബം സുപ്രീംകോടതിയിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP