Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കെഎസ്ആർടിസിയെ രക്ഷിക്കാൻ ആയ്യപ്പ ഭഗവാൻ! പമ്പ നിലയ്ക്കൽ സർവ്വീസിന് വൻ ലാഭം; സൂപ്പർക്ലാസ് റൂട്ടുകൾ രക്ഷിച്ചതും അയ്യപ്പെനെന്ന് തൊഴിലാളികൾ

കെഎസ്ആർടിസിയെ രക്ഷിക്കാൻ ആയ്യപ്പ ഭഗവാൻ! പമ്പ നിലയ്ക്കൽ സർവ്വീസിന് വൻ ലാഭം; സൂപ്പർക്ലാസ് റൂട്ടുകൾ രക്ഷിച്ചതും അയ്യപ്പെനെന്ന് തൊഴിലാളികൾ

ഷ്ടകണക്കുകൾ മാത്രം പറഞ്ഞ നിരത്തിലോടുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ അയ്യപ്പഭഗവാൻ തുണയാകുമോ? അതെ എന്നാണ് കെഎസ്ആർടിസി ജീവനക്കാർ പറയുന്നത്. നിലയ്ക്കൽ പമ്പ റൂട്ടിൽ ഓടുന്ന ബസുകൾ വഴിയും സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നുമുള്ള സ്‌പെഷ്യൽ ശബരിമല സർവ്വീസ് വഴിയും കോടികളാണ് ഈ മണ്ഡലകാലത്ത് കെഎസ്ആർടിസിക്ക് ലഭിച്ചത്. വോൾവോ, ലോ ഫ്‌ളോർ അടക്കം പമ്പ നിലയ്ക്കൽ സർവീസുകളെല്ലാം ഹിറ്റായതോടെ ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനമാണ് ലഭിക്കുന്നത്.

പമ്പ- നിലയ്ക്കൽ ചെയിൻ സർവീസാണ് കെഎസ്ആർടിസിക്ക് വരുമാനം ഏറ്റവും കൂടുതൽ നേടികൊടുത്തത്. 14, 675 ട്രിപ്പുകൾ വ്യാഴാഴ്ചവരെ പമ്പ- നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തി. തിരക്കിന് അനുസരിച്ച് സർവീസ് നടത്തുകവഴി ഒരു കോടിയിൽപ്പരം രൂപയുടെ അധികവരുമാനം ഇതിൽ നിന്നുമാത്രം ലഭിച്ചു. കഴിഞ്ഞ സീസണിനെക്കാൾ 150 ഓളം ട്രിപ്പുകളുടെ വർദ്ധന മാത്രമേയുള്ളുവെങ്കിലും ഈ മണ്ഡലകാലത്ത് ഉണ്ടായ ഭക്തജനത്തിരക്കാണ് വരുമാനം വർദ്ധിപ്പിച്ചത്. ഇതുവരെ 14,54,253 പേർ യാത്ര ചെയ്തു. കഴിഞ്ഞ സീസണിനെക്കാൾ 77,712 തീർത്ഥാടകർ അധികമാണിത്. ഈ ഇനത്തിൽ മാത്രം 3.94 കോടി രൂപ ലഭിച്ചു. കഴിഞ്ഞ സീസണിൽ ഇത് 2.93 കോടിയായിരുന്നു വരുമാനം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവിധ ഡിപ്പോകളിൽ നിന്നായി 10,033 ദീർഘദൂര സർവീസുകൾ പമ്പയിൽ വന്നുമടങ്ങുന്നുണ്ട്.. കഴിഞ്ഞ സീസണിൽ ഇത് 9,996 ആയിരുന്നു. 2863 സർവീസുകൾ അയച്ച് ചെങ്ങന്നൂർ ഡിപ്പോയാണ് മുന്നിൽ. രണ്ടാമത് 1264 സർവീസുകൾ അയച്ച കോട്ടയവും മൂന്നാമത് 1096 സർവീസുകൾ അയച്ച തിരുവനന്തപുരവുമാണ്.

സൂപ്പർക്ലാസ് റൂട്ടുകളെയും ശബരിമല സർവ്വീസ് തുണച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിപ്പോയിൽ നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ എ. സി വോൾവോ സർവീസ് വിജയമായതോടെ മറ്റൊരു വോൾവോ കൂടി ആരംഭിച്ചു. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം എന്നിവിടങ്ങളിലേക്ക് എട്ട് ലോ ഫ്‌ളോർ ബസുകളുണ്ട്. അന്തർ സംസ്ഥാന സർവീസുകളും ലാഭകരമായി നടത്തുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP