Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂന്ന് വർഷത്തിന് ശേഷം ശബരിമലയിൽ വെടിവഴിപാട് വീണ്ടും; വെടിവഴിപാട് നടത്താൻ ദേവസ്വം ബോർഡിന് കേന്ദ്രത്തിന്റെ അനുമതി; ലൈസൻസ് വീണ്ടും അനുവദിച്ചത് കർശന നിർദേശ പ്രകാരം

മൂന്ന് വർഷത്തിന് ശേഷം ശബരിമലയിൽ വെടിവഴിപാട് വീണ്ടും; വെടിവഴിപാട് നടത്താൻ ദേവസ്വം ബോർഡിന് കേന്ദ്രത്തിന്റെ അനുമതി; ലൈസൻസ് വീണ്ടും അനുവദിച്ചത് കർശന നിർദേശ പ്രകാരം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശബരിമലയിൽ വെടിവഴിപാട് നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുമതി. . കേന്ദ്രസർക്കാരിന്റെ പെട്രോളിയം ആൻഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനാണ് (പെസോ) ലൈസൻസ് പുതുക്കിനൽകിയത്. മൂന്നുവർഷമായി ഇവിടെ വെടിമരുന്ന് ഉപയോഗിക്കാൻ അനുമതിനൽകിയിരുന്നില്ല. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തെത്തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വെടിമരുന്നും രേഖകളും വേണ്ടവിധം സൂക്ഷിക്കാത്തതിനാലായിരുന്നു ഇത്.

ദേവസ്വം കമ്മിഷണർ നൽകിയ അപേക്ഷയെത്തുടർന്നാണ് ലൈസൻസ് പുതുക്കിയത്. ആവശ്യമായ ക്രമീകരണങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്ന് ബോർഡ് അറിയിച്ചു. ശബരിമല, ശരംകുത്തി എന്നിവിടങ്ങളിൽ മാത്രമേ വെടിവഴിപാട് ഉണ്ടാകു. മാളികപ്പുറം, ശബരിപീഠം, കരിമല എന്നിവിടങ്ങളിൽ വനംവകുപ്പിന്റെ അനുമതിയില്ല. വെടിവഴിപാടിന് മുമ്പ് 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വരുമാനം ലഭിച്ചിരുന്നു. 2015-16-ൽ 15 ലക്ഷമായിരുന്നു തുക.ഡിസംബർ പകുതിയോടെ എക്‌സ്പ്ലോസീവ്സ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ. വേണുഗോപാൽ ശബരിമലയിൽ പരിശോധന നടത്തും.

വ്യവസ്ഥകൾ

*സ്‌ഫോടകവസ്തുശേഖരം മതിയായ സുരക്ഷയോടെ സൂക്ഷിക്കണം.

*കരിമരുന്ന് വിനിയോഗം സംബന്ധിച്ച് എല്ലാ രേഖകളും വിവരങ്ങളും നിശ്ചിത ഫോറങ്ങളിൽ സൂക്ഷിക്കണം.

*2008-ലെ എക്‌സ്പ്ലോസീവ്സ് നിയമങ്ങൾ കർശനമായി പാലിക്കണം.

*മതിയായ അഗ്‌നിശമന ഉപകരണങ്ങൾ കരുതണം.

*അംഗീകൃത ലൈസൻസിയിൽനിന്നു മാത്രമേ മരുന്നുവാങ്ങാവൂ.

*കരിമരുന്നുപ്രയോഗത്തിന് പരിചയസമ്പന്നരെ മാത്രമേ നിയോഗിക്കാവൂ. ഇവർക്ക് പൊലീസ് സ്ഥിരീകരണം ഉണ്ടാവണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP