Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുകൂല വിധിയുമായി വീണ്ടും എത്തുമെന്ന് പറഞ്ഞ് ഓർത്തഡോക്‌സ് പക്ഷം പിരിഞ്ഞു പോയി; പൊലീസ് സഹായം കിട്ടിയില്ലെന്നും ആരോപണം; പ്രതിരോധ നീക്കം ഫലം കണ്ടെന്ന് വിലയിരുത്തി യാക്കോബായക്കാരും; മൂവാറ്റുപുഴ ചോരക്കുഴി സെന്റ് സ്റ്റീഫൻ യാക്കോബിറ്റ് സിറിയൻ പള്ളിയിൽ ഇന്നുണ്ടായത് ചേരി തിരിഞ്ഞ് പോർ വിളിയും അസഭ്യം വിളമ്പലും; സഭാ തർക്കം പരിഹാരമില്ലാതെ നീളുമ്പോൾ

അനുകൂല വിധിയുമായി വീണ്ടും എത്തുമെന്ന് പറഞ്ഞ് ഓർത്തഡോക്‌സ് പക്ഷം പിരിഞ്ഞു പോയി; പൊലീസ് സഹായം കിട്ടിയില്ലെന്നും ആരോപണം; പ്രതിരോധ നീക്കം ഫലം കണ്ടെന്ന് വിലയിരുത്തി യാക്കോബായക്കാരും; മൂവാറ്റുപുഴ ചോരക്കുഴി സെന്റ് സ്റ്റീഫൻ യാക്കോബിറ്റ് സിറിയൻ പള്ളിയിൽ ഇന്നുണ്ടായത് ചേരി തിരിഞ്ഞ് പോർ വിളിയും അസഭ്യം വിളമ്പലും; സഭാ തർക്കം പരിഹാരമില്ലാതെ നീളുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: ചോരക്കുഴി സെന്റ് സ്റ്റീഫൻ യാക്കോബിറ്റ് സിറിയൻ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിക്കാനെത്തിയതിനെത്തുടർന്ന് ഉടലെടുത്ത സംഘർഷാവസ്ഥയ്ക്ക് താൽകാലിക പരിഹാരം.

ചേരിതിരിഞ്ഞ് പോർവിളിച്ചും അസഭ്യം വിളിമ്പിയും പള്ളിപ്പരിസരത്തുണ്ടായിരുന്ന ഇരുകൂട്ടരും ഉച്ചകഴിഞ്ഞ് 3.30നോട് അടുത്ത് പിരിഞ്ഞതിനെത്തുടർന്നാണ് സംഘർഷാവസ്ഥയിക്ക് പരിഹാരമായത്. അനുകൂല കോടതി വിധിയുമായി വീണ്ടും പള്ളിയിൽ പ്രവേശിക്കാനെത്തുമെന്ന മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഓർത്തഡോക്സ് പക്ഷത്തെ വൈദീകരകും വിശ്വാസികളും പള്ളിക്ക് സമീപത്തുനിന്നും നീങ്ങിയത്.

ഇന്ന് രാവിലെ പള്ളിയിൽ പ്രവേശിക്കാൻ എത്തുമെന്ന് ഓർത്തഡോക്‌സ് വിഭാഗം നേരത്തെ പൊലീസിൽ അറിയിച്ചിരുന്നു.ഇതുപ്രകാരം മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ 70-ളം പൊലീസുകാരും പള്ളിയിലെത്തിയിരുന്നു. രാവിലെ 7.30 തോടെയാണ് വൈദീകരും വിശ്വാസികളും ഉൾപ്പെടെ 25-ളം വരുന്ന ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാനെത്തിയത്.ഈ സമയം യാക്കോബായ പക്ഷം പള്ളിയിൽ കുർബ്ബാന അർപ്പിയിക്കുകയായികുന്നു.

വിവരമറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന യാക്കോബായ വിശ്വാസികൾ പള്ളിയുടെ ഗെയിറ്റുകൾ പൂട്ടി.തുടർന്ന് ഓർത്തഡോക്സ് വിഭാഗം ഗെയിറ്റിന് പുറത്ത് നിലയുറപ്പിച്ചു.ഈ സ്ഥിതിയിലാണ് ഇടയ്ക്കിടെ വാക്കേറ്റവും അസഭ്യം പറച്ചിലും ഉണ്ടായത്. പൊലീസ,് ഇടപെട്ടതുകൊണ്ട് മാത്രമാണ് കുടൂതൽ സംഘർഷം ഒഴിവായത്.പള്ളിയിൽ പ്രവേശിക്കാൻ അനുമതിതേടി ഇന്ന് ഓർത്തഡോക്സ് വിഭാഗം കോടതിയെ സമീപിച്ചിരുന്നു.എന്നാൽ ഹർജി പരിഗണിക്കുന്നത് നാളേയ്ക്ക് മാറ്റി.ഇതോടെയാണ് പൊലീസിന്റെ സഹായം ലഭിക്കാത്ത സാഹചര്യത്തിൽ പള്ളിപ്പരിസരത്തുനിന്നും പിന്മാറാൻ ഓർത്തഡോക്സ് പക്ഷം തീരുമാനിച്ചത്.

ഓർത്തഡോക്സ് പക്ഷത്തെ പ്രതിരോധിക്കാൻ യാക്കോബായ പക്ഷം നീക്കം ശക്തമാക്കിയിരുന്നു. ഒസ്താത്തിയോസ് ഐസക് മെത്രാപ്പൊലീത്ത കൂടുതൽ വിശ്വാസികളോട് ഉടൻ പള്ളിയിലെത്തണമെന്ന് ആവശ്യപ്പെടുന്ന സന്ദേശം രാവിലെ പുറത്തു വന്നിരുന്നു. ഇനി ഒരു പള്ളിയും വിട്ടുകൊടുക്കാൻ നമ്മൾ തയ്യാറാല്ലന്നും ചോരക്കുഴി പള്ളിയിൽ സ്ഥിതിഗതികൾ മോശമാണെന്നും അതിനാൽ പരമാവധി വിശ്വാസികൾ പള്ളിയിലേയ്ക്ക് ഉടൻ എത്തണമെന്നുമായിരുന്നു മെത്രാപ്പൊലീത്തയുടെ സന്ദേശത്തിന്റെ ഉള്ളടക്കം .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP