Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലനോ താഹയോ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി കാണുന്നില്ല; ഇതേ പറ്റി ചോദിക്കുമ്പോൾ ഗവൺമെന്റിൽ നിന്നു കിട്ടുന്ന മറുപടികൾ വളരെ നിരാശാജനകവും അഹങ്കാര പൂർണ്ണവുമാണെന്നും സച്ചിദാനന്ദൻ

അലനോ താഹയോ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ഒരു കുറ്റം ചെയ്തതായി കാണുന്നില്ല; ഇതേ പറ്റി ചോദിക്കുമ്പോൾ ഗവൺമെന്റിൽ നിന്നു കിട്ടുന്ന മറുപടികൾ വളരെ നിരാശാജനകവും അഹങ്കാര പൂർണ്ണവുമാണെന്നും സച്ചിദാനന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎപിഎ ചുമത്തി കേരള പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും കുറ്റം ചെയ്തതായി കാണുന്നില്ലെന്ന് എഴുത്തുകാരൻ സച്ചിദാനന്ദൻ. ഇടതു പക്ഷം ഉപയോഗിക്കാൻ പാടില്ലാത്ത കരിനിയമമാണ് യുഎപിഎ. ഈ നിയമം ഉപയോഗിച്ച് രണ്ടു കുട്ടികളും തടവിലാക്കിയത് അങ്ങേയറ്റം ആക്ഷേപാർഹമാണെന്നും അദേഹം പറഞ്ഞു.

എൻഐഎയിൽ നിന്നും കേസ് തിരിച്ചെടുത്ത് കേസ് നടത്താനുള്ള സ്വാതന്ത്രം എൻഐഎ തന്നെ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമുള്ള ഒരു കുറ്റം അലനോ താഹയോ ചെയ്തതായി കാണുന്നില്ല. ഗവൺമെന്റു പോലും ഇവർ അങ്ങനെ ഒരു കുറ്റം ചെയ്തതായി പറയുന്നില്ല. എന്നു മാത്രമല്ല ഇതേ പറ്റി ചോദിക്കുമ്പോൾ ഗവൺമെന്റിൽ നിന്നു കിട്ടുന്ന മറുപടികൾ വളരെ നിരാശാജനകവും അഹങ്കാര പൂർണ്ണവുമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP