Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗവർണ്ണറോട് റസിഡൻസ് കമ്മീഷണർ മാപ്പു പറഞ്ഞെന്ന് സൂചന; പ്രോട്ടോക്കോൾ ലംഘനത്തിൽ ഗവർണ്ണർ അതൃപ്തി നേരിട്ട് അറിച്ചു

ഗവർണ്ണറോട് റസിഡൻസ് കമ്മീഷണർ മാപ്പു പറഞ്ഞെന്ന് സൂചന; പ്രോട്ടോക്കോൾ ലംഘനത്തിൽ ഗവർണ്ണർ അതൃപ്തി നേരിട്ട് അറിച്ചു

ന്യൂഡൽഹി: തന്റെ ആദ്യ ഡൽഹി സന്ദർശനമായിട്ട് കൂടി വിമാനത്താവളത്തിൽ ക്ഷണിക്കാൻ എത്താത്ത കേരളാ ഹൗസ് റസിഡന്റ് കമ്മീഷണർക്ക് എതിരായ അതൃപ്തി ഗവർണ്ണർ പി.സദാശിവം മറച്ചു വയ്ക്കുന്നില്ല. പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ കേരളാഹൗസ് റസിഡന്റ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ വിളിച്ചുവരുത്തി ഗവർണർ പി സദാശിവം അതൃപ്തി അറിയിച്ചു.

കഴിഞ്ഞ ദിവസം ഗവർണർ പി. സദാശിവം ഡൽഹിയിലെത്തിയപ്പോൾ കേരളാ റസിഡന്റ് കമ്മീഷണർ ഗ്യാനേഷ് കുമാർ വിമാനത്താവളത്തിലെത്തിയിരുന്നില്ല. പകരം അഡീഷണൽ റസിഡന്റ് കമ്മീഷണറോ ഇവരുടെ അഭാവത്തിൽ മറ്റാരെയെങ്കിലും ഏർപാടാക്കാനോ റസിഡന്റ് കമ്മീഷണർ തയ്യാറായില്ല. ഇത് ഗുരുതര വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. അവധിയായതിനാലാണ് വിമാനത്താവളത്തിൽ എത്തിച്ചേരാനാകാതിരുന്നതെന്ന വിശദീകരണമാണ് റസിഡന്റ് കമ്മിഷണർ നൽകിയതെന്നാണ് സൂചന. എന്നാൽ കടുത്ത നിലപാടാണ് ഗവർണ്ണർ സ്വീകരിച്ചതെന്നാണ് സൂചന.

ഗവർണറെ കണ്ട റസിഡന്റ് കമ്മീഷണർ വീഴ്ചപറ്റിയതിൽ ക്ഷമചോദിച്ചതായാണ് സൂചന. ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ഇന്നലെ തന്നെ ഗവർണർ കേരളാ ഹൗസിൽ എത്തിയ ശേഷം അതൃപ്തി അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ഗ്യാനേഷ് കുമാർ തയ്യാറായില്ല. കേരളാ ഹൗസ് റസിഡന്റ്കമ്മീഷണറുടെ പല നടപടികളിലും ഇതിന് മുമ്പും വലിയ വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.

ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഗവർണറായ ശേഷം ആദ്യമായി ജസ്റ്റിസ് പി. സദാശിവം ഡൽഹിയിൽ എത്തിയത്. ഗവർണർ, മുഖ്യമന്ത്രി എന്നിവർ എത്തുമ്പോൾ റസിഡന്റ് കമ്മീഷണറോ അസി. റസിഡന്റ് കമ്മീഷണറോ അവരെ സ്വീകരിക്കണം എന്നതാണ് കീഴ്‌വഴക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP