Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

"സർപ്രെെസ് ​ഗിഫ്റ്റുമായി സഫ": അപ്രതീക്ഷിതമായി എത്തിയ അതിഥിയെ സ്വീകരിച്ച് പൂജയും കുടുംബവും: പരസ്പരം മോതിരങ്ങൾ സമ്മാനിച്ച് മധുരം വിളമ്പിയും ഇരുവരും

മറുനാടൻ മലയാളി ബ്യൂറോ

കരുവാരകുണ്ട് : രാഹുൽ ഗാന്ധിയെപ്പോലെ വലിയൊരു ദേശീയ നേതാവ്, ആയിരങ്ങൾ തിങ്ങിനിറഞ്ഞ സ്കൂൾ മൈതാനം. ഇംഗ്ലീഷിൽ പിഎച്ച്ഡി എടുത്തവർ പോലും പരിഭാഷക്കായി ഒന്നു വിറക്കുന്ന് കാലമണാണ്. എന്നാൽ അത്തരക്കാരെ പിന്തള്ളിയാണ് വേ​ദി​യി​ൽ രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം പരിഭാഷപ്പെടുത്തി മലയാളികൾക്ക് പ്രിയങ്കരികളായ പൂജയും സഫയും. തങ്ങൾക്ക് കിട്ടിയ വലിയൊരു അവസരത്തിന് ശേഷമാണ് ഇരുവരും സൗഹൃദം പങ്കുവെയ്ക്കാൻ ഒത്തു ചേർന്നത്.

കരുവാകുണ്ട് ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടൂ സയൻസ് വിദ്യാർത്ഥിനിയായ സഫ ഫെബിൻ. സുൽത്താൻ ബത്തേരി വാകേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി പൂജയെ വീട്ടിലെത്തിയാണ് കണ്ടത്. വാകേരി നെല്ലിക്കാലിയിലെ പൂജ നിവാസിലേക്ക് ബുധനാഴ്ച രാത്രി ഒമ്പതോടെ അപ്രതീക്ഷിത അതിത്ഥിയായി സഫയെത്തുകയായിരുന്നു. മാതാപിതാക്കളും കൂടെയുണ്ടായിരുന്നു.

പൂജയും മാതാപിതാക്കളും സർപ്രെെസായി എത്തിയ അതിഥികളെ സ്വീകരിച്ചു. സഫയുടെ സഹോദരൻ അബ്ദുൾ ഗനി ഇരുവർക്കുമായി നൽകിയ നൽകിയ മോതിരങ്ങൾ അവർ പരസ്പരം വിരലുകളിൽ അണിയിക്കുകയും സേന്ഹം നിറഞ്ഞ ചെയ്തു. പൂജയെയും കുടുംബത്തെയും കരുവാകുണ്ടിലേക്ക് ക്ഷണിച്ചാണ് സഫ പൂജയുടെ വീട്ടിൽ നിന്നും മടങ്ങിയത്.

ഔപചാരികതയെല്ലാം വെടിഞ്ഞ് നാട്ടുഭാഷയിൽ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് സഫ മൊഴിമാറ്റിയത്. ഒരിടത്തുപോലും പതർച്ചയോ തടസ്സമോ ഇല്ലാതെ, അർഥം ഒട്ടും ചോരാതെയായിരുന്നു മൊഴിമാറ്റം. കാലഘട്ടത്തിൽ ശാസ്ത്രത്തിന്റെ പ്രസക്തി രാഹുൽ ഗാന്ധി ചെറിയ വാക്കുകളിലൊതുക്കിയപ്പോൾ ആറ്റിക്കുറുക്കിയ നാട്ടുമൊഴിയിൽ സഫയും മൊഴിമാറ്റി. മിനിറ്റുകൾക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗവും സഫയുടെ മൊഴിമാറ്റവും സോഷ്യൽമീഡിയയിൽ ആയിരങ്ങൾ കാണുകയും പങ്കുവെക്കുകയും ചെയ്തു. കേരളീയർ മാത്രമല്ല, സംസ്ഥാനത്തിന് പുറത്തുള്ളവരും രാഹുലിന്റെ വാക്കുകൾ സഫയിലൂടെ കേട്ടു.

വാകേരി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വേ​ദി​യി​ൽ ഒ​രു​വേ​ള എ​ന്തു പ​റ​യ​ണ​മെ​ന്ന​റി​യാ​തെ പ​ത​റി​യ​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ ധൈ​ര്യം മ​ധു​രി​ക്കു​ന്ന ഓ​ർ​മ​യാ​യെ​ന്ന്​ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി പി.​വി. പൂ​ജ. ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ സ്​​കൂ​ൾ കെ​ട്ടി​ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​ൻ രാ​ഹു​ൽ എ​ത്തി​യ​പ്പോ​ൾ വി​ദ്യാ​ല​യം ആ​വേ​ശ​ത്തി​ൽ ഇ​ള​കി​മ​റി​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ രാ​ഹു​ൽ പ​റ​ഞ്ഞ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ​നി​ന്ന്​ പൂ​ജ വേ​ദി​യി​ലെ​ത്തി​യ​ത്​ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി​യാ​യി​രു​ന്നു. മൈ​ക്കി​ലെ ശ​ബ്​​ദം ശ​രി​ക്കും കേ​ൾ​ക്കാ​ത്ത​ത്​ പൂ​ജ​യെ അ​ല​ട്ടി. രാ​ഹു​ലി‌ന്റെ വാ​ക്കു​ക​ൾ പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​ൽ പൂജ ആദ്യം പ​ത​റിയിരുന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹം പ്രോ​ത്സാ​ഹ​നം ന​ൽ​കി. ചെ​റി​യ വാ​ക്കു​ക​ൾ പ​റ​ഞ്ഞ്​ പൂ​ജ​ക്ക്​ ധൈ​ര്യം പ​ക​ർ​ന്നിരുന്നു.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP