Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക വഴി; 35 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് മറ്റുവഴികൾ ഇല്ല; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു; വേണ്ടത് സുമനസുകളുടെ കാരുണ്യം

കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക വഴി; 35 ലക്ഷത്തോളം ചെലവ് വരുന്ന ശസ്ത്രക്രിയക്ക് മറ്റുവഴികൾ ഇല്ല; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു; വേണ്ടത് സുമനസുകളുടെ കാരുണ്യം

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ചു കരൾ തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന യുവാവാണ് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നത്. ഏറ്റുമാനൂർ തെള്ളകം കൈതകുളങ്ങര പരേതനായ സി.എം. മാത്യൂ - റോസമ്മ ദമ്പതികളുടെ മകനായ സാജൻ മാത്യു (39) ആണ് മഞ്ഞപ്പിത്തം മൂർച്ഛിച്ചതിനെ തുടർന്നു കരൾ പ്രവർത്തനരഹിതമായി ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടുന്നത്. വിദഗ്ധ ചികിത്സക്കായി ഇതിനകം ലക്ഷങ്ങൾ ചെലവഴിച്ചു കഴിഞ്ഞ കുടുംബം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്.

ചികിത്സ തുടരാൻ കഴിയാത്ത അവസ്ഥയിലാണ്. കരൾമാറ്റ ശസ്ത്രക്രിയ മാത്രമാണ് ജീവൻ നിലനിർത്താനുള്ള ഏക മാർഗം. കരൾ ദാനം ചെയ്യാൻ ആളെ ലഭിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്കും മറ്റുമായി 35 ലക്ഷം രൂപയോളം ചെലവ് വരും. സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന സാജന്റെ കുടുംബത്തിന് ഈ തുക കണ്ടെത്താൻ നിവൃത്തിയില്ല.

ഭാര്യയും രണ്ടു കൊച്ചു കുട്ടികളുമുള്ള ഒരു നിർധന കുടുംബമാണ് സാജന്റേത്. അതിനാൽ സാജന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ധനസമാഹരണം നടത്തുകയാണ്. സുമനസുകളുടെ സഹായമാണ് ഈ കുടുംബം തേടുന്നത്. ചികിത്സയ്ക്ക് സഹായം സ്വരൂപിക്കുന്നതിനായി കോട്ടയം ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ: 6346228849, പേര്: സാജൻ മാത്യു, ifsc code: IDIB000K050. കൂടുതൽ വിവരങ്ങൾക്ക്: 9847727035, 9947933339 ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP