Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ജീവിയെ കൊണ്ടുവന്ന് പൊരിവെയിലിൽ എഴുന്നള്ളിച്ച് നിറുത്തണോ?ഗർഭംകലക്കികൾ ഇരുട്ടിവെളുക്കും വരെ പൊട്ടിക്കണോ? ചേകന്നൂർ മൗലവിയിലേക്ക് എന്റെ ദൂരം അടുക്കുന്നു എന്നു തോന്നുന്നു; അതിരുകടക്കുന്ന ഉൽസവാഘോഷങ്ങളിൽ മനംനൊന്ത് മാധ്യമപ്രവർത്തകനായ സജീവ് കൃഷ്ണൻ

ഒരു ജീവിയെ കൊണ്ടുവന്ന് പൊരിവെയിലിൽ എഴുന്നള്ളിച്ച് നിറുത്തണോ?ഗർഭംകലക്കികൾ ഇരുട്ടിവെളുക്കും വരെ പൊട്ടിക്കണോ? ചേകന്നൂർ മൗലവിയിലേക്ക് എന്റെ ദൂരം അടുക്കുന്നു എന്നു തോന്നുന്നു; അതിരുകടക്കുന്ന ഉൽസവാഘോഷങ്ങളിൽ മനംനൊന്ത് മാധ്യമപ്രവർത്തകനായ സജീവ് കൃഷ്ണൻ

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഏറ്റുമാനൂർ അമ്പലത്തിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തിയുടെ നിമിഷങ്ങൾ സൃഷ്ടിച്ചിരുന്നു. ആനയുടെ പുറത്തിരുന്ന ശാന്തിക്കാരനെ വടം എറിഞ്ഞുകൊടുത്താണ് രക്ഷിച്ചത്.ഈ വിഷയവുമായി ബന്ധപ്പെട്ട് കേരള കൗമുദിയിൽ പീഡനത്തിന്റെ എഴുന്നള്ളത്ത്; സഹ്യപുത്രന് സഹികെടുന്നു എന്ന പേരിൽ സജീവ് കൃഷ്ണൻ സ്‌പെഷ്യൽ ലേകളം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ ഒരു പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് സജീവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

രാവിലെ ഒരു ടീച്ചറമ്മ വിളിച്ചു ഈ വാർത്ത കണ്ടിട്ട്. ഉത്സവങ്ങളുടെ പേരിൽ വെടിക്കെട്ടും ഗാനമേളയും ബഹളവും കാരണം മൂന്നുദിവസമായി ഉറങ്ങിയിട്ട് എന്നു പറഞ്ഞ് ഫോണിലൂടെ കരയുകയാണ്. വയസ് എഴുപത് കഴിഞ്ഞു. എത്രയോ ഉത്സവങ്ങൾ കണ്ടു, കേട്ടു. കേട്ടിട്ടും കേട്ടിട്ടും മതിയാവാത്തവിധം ശബ്ദത്തിന്റെ ഉച്ചസ്ഥായി, ആഘോഷങ്ങളുടെപേരിൽ ഉണ്ടാക്കുന്ന ബഹളം ചില്ലറയല്ല, എത്ര ബോക്‌സുകൾ, ഹൃദയം നിലച്ചുപോകുന്ന ശബ്ദമാണ്. തലയ്ക്കകത്ത് പെരുമ്പറപോലെ മുഴങ്ങുന്നു. ആനയും അമ്പാരിയും വെടിക്കെട്ടുമെല്ലാം പരിധികടന്ന് പോകുകയാണ്. ഇനി ഇന്നും തുടർന്നാൽ എനിക്ക് വട്ടായിപ്പോകും സാറേ എന്നുപറഞ്ഞാണ് ആ ടീച്ചറമ്മ കരയുന്നത്.

ഗുരുവിന്റെ മന്ദിരമുള്ള ക്ഷേത്രത്തിൽപോലും ഇതാണവസ്ഥ. എന്താസാർ ഇവരൊന്നും നന്നാവാത്തത്? ഗുരു വിലക്കിയതൊക്കെ ഉപേക്ഷിച്ചുകൂടേ എന്ന് ഞാൻ അവരോടു ചോദിച്ചു. അവരിപ്പോൾ എന്നെ വിലക്കി സാർ. ഞാൻ സംഘടനാവിരുദ്ധയാണെന്നാണ് മറ്റുള്ളവരോടു പറയുന്നത്. സാറിനെങ്കിലും എന്തെങ്കിലും ചെയ്യാമോ? എന്നാണ് ചോദ്യം. ഭഗവാനോട് പ്രാർത്ഥിക്കൂ അമ്മേ, ഇവർക്കൊക്കെ നല്ല ബുദ്ധികൊടുക്കാൻ എന്നേ പറയാൻ കഴിഞ്ഞുള്ളൂ. ഞാനെന്ത് പറയാനാണ് ആ അമ്മയോട്?

ഗുരു മൊഴിഞ്ഞ കാര്യങ്ങളിൽ ഒട്ടും വെള്ളം ചേർക്കാതെ പറയുന്നതുകൊണ്ട് വിലക്കേർപ്പെടുത്തപ്പെട്ട ഒരുവനാണ് ഞാൻ എന്നു പറഞ്ഞാൽ ആ അമ്മയ്ക്ക് അതും വിഷമമാകും. സത്യം വിളിച്ചു പറയാൻ ധൈര്യം കാട്ടുന്ന ആൾ എന്ന വിശ്വാസത്തിലാണ് അവർ എന്നെ വിളിച്ചതെന്ന് പറഞ്ഞു. എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കും എന്ന ആ വിശ്വാസം കെടുത്താൻ തോന്നിയില്ല.
ആഘോഷങ്ങൾ നല്ലതാണ് എന്നാൽ അത് മറ്റുള്ളവർക്കും അവനവന്റെ ജീവിതസ്വൈരത്തിനുതന്നെയും ഭീഷണിയാകുന്ന വിധം പരിധികടക്കുന്നത് ഗുരുവിരുദ്ധമാണ്. ഒരുവന് നല്ലതുമന്യനല്ലലും ചേർപ്പൊരു തൊഴിലാത്മവിരോധിയോർത്തിടേണം എന്ന ഗുരുമന്ത്രം ആരും മറന്നുപോകരുത്. ആനന്ദം ജനിപ്പിക്കുന്നതാവണം വിനോദങ്ങൾ. അതിന് ഒരു ജീവിയെ കൊണ്ടുവന്ന് പൊരിവെയിലിൽ എഴുന്നള്ളിച്ച് നിറുത്തണോ?ഗർഭംകലക്കികൾ ഇരുട്ടിവെളുക്കും വരെ പൊട്ടിക്കണോ?മറ്റുള്ളവന്റെ വേദനയാണ് നമ്മുടെ ആനന്ദമെങ്കിൽ നാം മനുഷ്യത്വത്തിൽ നിന്ന് അകന്നു നിൽക്കുന്നു എന്നാണർത്ഥം.ഇതൊക്കെ വെറും വാക്കാണെന്നറിയാം. കേൾക്കാൻ താത്പര്യക്കാർ കുറവാണെന്നുമറിയാം. പക്ഷേ, പറഞ്ഞില്ലെങ്കിൽ കുറേ പാവങ്ങൾ വിചാരിക്കും അവർക്കുവേണ്ടി ചോദിക്കാനും പറയാനും ആരുമില്ല ഇവിടെയെന്ന്. ചേകന്നൂർ മൗലവിയിലേക്ക് എന്റെ ദൂരം അടുക്കുന്നു എന്നു തോന്നുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP