Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്ടീവ സ്‌കൂട്ടറുകളിലെത്തിയ അക്രമികൾ വാതിൽ തകർത്ത് അകത്തുകയറി; ജനനേന്ദ്രീയവും മുറിച്ചു; കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർ ഗുരുതരാവസ്ഥയിൽ; അവിവാഹിതനെ അക്രമിച്ചതിന്റെ കാരണം തേടി പൊലീസ്

ആക്ടീവ സ്‌കൂട്ടറുകളിലെത്തിയ അക്രമികൾ വാതിൽ തകർത്ത് അകത്തുകയറി; ജനനേന്ദ്രീയവും മുറിച്ചു; കെഎസ്ആർടിസിയിലെ എംപാനൽ കണ്ടക്ടർ ഗുരുതരാവസ്ഥയിൽ; അവിവാഹിതനെ അക്രമിച്ചതിന്റെ കാരണം തേടി പൊലീസ്

തിരുവനന്തപുരം: വീടുകയറി നടത്തിയ അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് കെഎസ്ആർടിസി ജീവനക്കാരനായ കോൺഗ്രസ് നേതാവ് ആശുപത്രിയിൽ ചികിത്സയിൽ. ജനനേന്ദ്രിയം മുറിച്ചു മാറ്റുകയും കയ്യും കാലും തല്ലിയൊടിക്കുകയും ചെയ്തു. കെഎസ്ആർടിസിയിൽ എംപാനൽ ജീവനക്കാരൻ കൂടിയായ സജികുമാറിന് നേരേയാണ് ആക്രമണമുണ്ടായത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ടു കൈകളും കാലുകളും തല്ലിയൊടിച്ച ശേഷമായിരുന്നു ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. ആറംഗസംഘമായിരുന്നു ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സജികുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി പത്തരയോടെയായിരുന്നു ആക്രമണം. സ്‌കൂട്ടറുകളിലെത്തിയ അക്രമികൾ വാതിൽ തകർത്ത് അകത്തുകയറി സജികുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. പിന്നീടു കമ്പിപ്പാരയ്ക്കു ഇരുകാലുകളും കൈയും അടിച്ചൊടിച്ചു. വീട്ടുകാരുടെ നിലവിളികേട്ടു സമീപവാസികളെത്തുമ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു.

സജികുമാറിനെ കൂടാതെ വീട്ടിൽ വയോധികരായ മാതാപിതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാതാപിതാക്കളുടെ നിലവിളി കേട്ട് സമീപവാസികൾ എത്തുമ്പോഴേക്കും അക്രമിസംഘം സ്ഥലം വിട്ടിരുന്നു. ആക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച സജികുമാറിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

പരിക്ക് ഗുരുതരമായതിനാൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. സംഭവ സ്ഥലത്ത് നിന്ന് അക്രമികളുടേതെന്ന് കരുതുന്ന രണ്ട് ആക്ടീവ സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവിവാഹിതനായ സജികുമാർ കെ.എസ്.ആർ.ടി.സി കാട്ടാക്കട ഡിപ്പോയിലെ കണ്ടക്ടറാണ് . മാറനല്ലൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

മാസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്ത് തന്നെ ഒര സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റിയ മറ്റൊരു സംഭവമുണ്ടായത്. ബലാത്സംഗം നടത്തിയ സ്വാമിയുടെ ലൈംഗികാവയവം യുവതി മുറിച്ചുമാറ്റിയെന്നായിരുന്നു കേസ്. പിന്നീട് യുവതി മൊഴിമാറ്റിപ്പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP