Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സക്കീർ ഹുസൈൻ നാടുവിട്ടു; സിപിഎം കളമശേരി ഏരിയാ സെക്രട്ടറി കുടകിലെന്നു സൂചന

വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സക്കീർ ഹുസൈൻ നാടുവിട്ടു; സിപിഎം കളമശേരി ഏരിയാ സെക്രട്ടറി കുടകിലെന്നു സൂചന

കൊച്ചി: ഒളിവിൽ പോയ സിപിഐ(എം) കളമശേരി ഏരിയാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ കേരളത്തിൽ നിന്നു കടന്നെന്നു സൂചന. കുടകിലാണ് സക്കീർ ഹുസൈൻ ഇപ്പോഴെന്നാണു പുറത്തുവരുന്ന വിവരം.

ഇന്നലെ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലുണ്ടായിരുന്ന സക്കീർ ഹുസൈൻ ഇന്ന് കുടകിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. നാടുവിട്ട സക്കീർ ഹുസൈനായി തിങ്കളാഴ്ച ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണു പൊലീസ്.

വെണ്ണലയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീർ ഹുസൈനെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ രണ്ടാം പ്രതി, കഴിഞ്ഞ ദിവസം യുവസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ മുൻ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പിള്ളി സിദ്ദീഖാണ്. തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തലിനുമാണു സിദ്ദീഖിനെതിരെ കേസ്.

വെണ്ണല സ്വദേശിയും മുൻ ബാങ്ക് ഉദ്യോഗസ്ഥനും ഇപ്പോൾ ബിസിനസുകാരനുമായ ജൂബ് പൗലോസ് മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ പരാതി അന്വേഷണത്തിനായി പൊലീസിനു കൈമാറുകയായിരുന്നു. നിലവിൽ കളമശേരി പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണു സക്കീർ ഹുസൈൻ.

സിപിഐ(എം) കളമശേരി ഏരിയാ സെക്രട്ടറിയായ സക്കീറിനെതിരെ പോസ്റ്റർ ഒട്ടിച്ചവരെ ചോദ്യം ചെയ്തതു മുംബൈ അധോലോകത്തിന്റെ മാതൃകയിലായിരുന്നുവെന്ന വിവരം നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യാനായി സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവിന്റെ വീട്ടിൽ കൊണ്ടു പോയെന്നു മറുനാടൻ മലയാളിയോട് സക്കീർ ഹുസൈൻ പറഞ്ഞിരുന്നു. സക്കീറിന്റെ പരാമർശങ്ങൾ അടങ്ങിയ വീഡിയോ നേരത്തെ മറുനാടൻ മലയാളി പുറത്തുവിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP