Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് എടപ്പാൾ തുഞ്ചത്ത് ജൂവലറി ഉടമ സക്കീർ വാങ്ങിയത് അഞ്ചര ലക്ഷം രൂപ; ജൂവലറി പൂട്ടി ഉടമ മുങ്ങിയതോടെ ഹൃദ്രോഗിയായ ഭാര്യയേയും കൂട്ടി സക്കീറിന്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് അപസ്മാര രോഗി കൂടിയായ ഇബ്രാഹിം കുട്ടി; പ്രദേശത്തെ നിരവധി പേരിൽ നിന്നും സക്കീർ ഇത്തരത്തിൽ പണം തട്ടിയെന്ന് നാട്ടുകാർ

ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് എടപ്പാൾ തുഞ്ചത്ത് ജൂവലറി ഉടമ സക്കീർ വാങ്ങിയത് അഞ്ചര ലക്ഷം രൂപ; ജൂവലറി പൂട്ടി ഉടമ മുങ്ങിയതോടെ ഹൃദ്രോഗിയായ ഭാര്യയേയും കൂട്ടി സക്കീറിന്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് അപസ്മാര രോഗി കൂടിയായ ഇബ്രാഹിം കുട്ടി; പ്രദേശത്തെ നിരവധി പേരിൽ നിന്നും സക്കീർ ഇത്തരത്തിൽ പണം തട്ടിയെന്ന് നാട്ടുകാർ

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: ജൂവലറിയിൽ സമ്പാദ്യമായി നിക്ഷേപച്ചവരുടെ പണവുമായി ജൂവലറി ഉടമ മുങ്ങി. പണം നഷ്ടമായ നിത്യരോഗികളായ ദമ്പതികൾ ജൂവലറി ഉടമയുടെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ. എടപ്പാൾ തുഞ്ചത്ത് ജൂവലറിയിൽ പണം നിക്ഷേപിച്ച മാറഞ്ചേരി വട മുക്ക് സ്വദേശി പെരിഞ്ചീരി ഇബ്രാഹിം കുട്ടിയും, ഭാര്യ മുംതാസുമാണ് പണം തിരികെ ലഭിക്കാത്തതിനാൽ ജൂവലറി ഉടമ മാറഞ്ചേരി കരിങ്കല്ലത്താണി വടക്കത്ത് സക്കീറിന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.

മൂന്നു വർഷം മുമ്പാണ് ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് സക്കീർ ഇബ്രാഹിം കുട്ടിയുടെ കൈയിൽ നിന്ന് അഞ്ചര ലക്ഷം രൂപ വാങ്ങിയത്. നിർധനരായ കുടുംബത്തിന് കുടുംബസ്വത്തായി ലഭിച്ച അഞ്ചര ലക്ഷം രൂപയാണ് സക്കീറിന് നൽകിയത്. ആദ്യമാസങ്ങളിൽ ലാഭവിഹിതം നൽകിയെങ്കിലും, പിന്നീട് ഒന്നും ലഭിച്ചില്ല.

തുടർന്ന് രണ്ടു വർഷം മുമ്പ് ജൂവലറി അടച്ചു പൂട്ടുകയും ചെയ്തു. നൽകിയ പണം തിരികെ നൽകണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും, പിന്നീട് നൽകാമെന്ന് പറഞ്ഞ് തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് ദമ്പതികൾ പറഞ്ഞു. അപസ്മാര രോഗിയായ ഇബ്രാഹിം കുട്ടിയും, വാൽവിന് അസുഖമുള്ള ഭാര്യയും, ചികിത്സയ്ക്കുള്ള പണം പോലുമില്ലാതെ ദുരിതത്തിലാണ്. ഇതിനിടെ ഒരു ലക്ഷം രൂപ തിരികെ നൽകിയെങ്കിലും, ബാക്കി വരുന്ന നാലര ലക്ഷം രൂപയ്ക്കായി പലതവണ ഇയാളെ സമീപിച്ചെങ്കിലും പണം ലഭിച്ചില്ല.

ഇപ്പോൾ മുംതാസിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി നെട്ടോട്ടത്തിലാണ് ഈ കുടുംബം. സക്കീർ ഇപ്പോൾ ബാംഗ്ലൂരിലേക്ക് പോയതോടെയാണ് പ്രദേശത്തെ നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ സക്കീർ പണം തട്ടിയതായി പ്രദേശവാസികളും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP