Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സേലം ബസ്സപപകടത്തിൽ മരിച്ച ഏഴുപേരിൽ ആറു മലയാളികൾ; ബെംഗളൂരു-തിരുവല്ല സ്വകാര്യ ബസ് അപകടത്തിൽ പെട്ടത് മാമാങ്കത്ത് വച്ച്; പരുക്കേറ്റ മുപ്പതോളം പേർ സേലത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ

സേലം ബസ്സപപകടത്തിൽ മരിച്ച ഏഴുപേരിൽ ആറു മലയാളികൾ; ബെംഗളൂരു-തിരുവല്ല സ്വകാര്യ ബസ് അപകടത്തിൽ പെട്ടത് മാമാങ്കത്ത് വച്ച്; പരുക്കേറ്റ മുപ്പതോളം പേർ സേലത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സേലത്ത് ബസ് അപകടത്തിൽ മരിച്ച ഏഴുപേരിൽ ആറും മലയാളികൾ. ജിം ജേക്കബ് (58), ഷാനു (28), സിജി വിൻസെന്റ് (35), ഭാര്യ ടീനു ജോസഫ് (32), ജോർജ് ജോസഫ് (60), ഭാര്യ അൽഫോൻസ (55) എന്നിവരാണ് മരിച്ച മലയാളികൾ. മുപ്പതോളം പേർക്ക് പരുക്കേറ്റു.

ബെംഗളൂരുവിൽ നിന്ന് തിരുവല്ലയ്ക്ക് വന്ന സ്വകാര്യ ബസ് പുലർച്ചെ ഒന്നരയോടെ എതിരെ വന്ന മറ്റൊരു ബസിൽ ഇടിച്ചാണ് അപകടം. സേലത്തിന് സമീപം മാമാങ്കത്ത് വച്ച് മറ്റൊരു വാഹനത്തിന്റെ പിന്നിലിടിച്ച തമിഴ്‌നാട് ബസ് മീഡിയൻ മറികടന്ന് തിരുവല്ല ബസിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റവരെ സേലത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന വാനിൽ ഇടിച്ച് മറിഞ്ഞതിന് പിന്നാലെ, എതിർ ദിശയിൽ വന്ന ബസുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസുകൾ ഭാഗികമായി തകർന്നു. സൂറമംഗലം പൊലീസ് അന്വേഷിക്കുകയാണ്. സേലം ജില്ല കലക്ടർ രോഹിണി സംഭവസ്ഥലം സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP