Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ സൽമാന് ജാമ്യം; ഒരു മാസത്തെ സൽമാന്റെ ജയിൽവാസത്തിന് വിരാമം

ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ സൽമാന് ജാമ്യം; ഒരു മാസത്തെ സൽമാന്റെ ജയിൽവാസത്തിന് വിരാമം

കൊച്ചി: ദേശീയ ഗാനത്തെ അപമാനിച്ച കേസിൽ അറസ്റ്റിലായ സൽമാന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തലസ്ഥാനത്തെ ഒരു സർക്കാർ തീയേറ്ററിൽ ഒരു സിനിമ കാണാൻ എത്തിയ സൽമാൻ ദേശീയ ഗാനത്തെ ആക്ഷേപിച്ചു എന്ന കേസിലാണ് സൽമാന് ജാമ്യം അനുവദിച്ചത്.

ജസ്റ്റിസ് ഹരിപ്രസാദാണ് ജാമ്യം നൽകിക്കൊണ്ട് ഉത്തരവിട്ടത്. അഡ്വ കെ.എസ് മധുസൂദനനാണ് സൽമാന് വേണ്ടി ഹാജരായത്. ഉപാധികളോടെയാണ് സൽമാന് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് തുല്യമായ ജാമ്യം നൽകണം. രണ്ട് ആൾജാമ്യം വേണം. ജാമ്യക്കാരിൽ ഒരാൾ മാതാപിതാക്കളിൽ ഒരാളാവണം. മാസത്തിൽ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നു. കൂടാതെ സൽമാന്റെ പാസ്‌പോർട്ട് ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

നേരത്തെ സൽമാന്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം സെഷൻ കോടതി കൊലപാതകത്തെക്കാൾ ഗുരുതരമായ കുറ്റമാണ് സൽമാൻ ചെയ്തതെന്ന നിരീക്ഷണമാണ് നടത്തിയത്. തുടർന്നാണ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി സൽമാന് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് നൽകാൻ പൊലീസ് കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്

ദേശീയ ഗാനം പാടിക്കഴിഞ്ഞ ഉടൻ സൽമാൻ കൂവിയെന്നും സൽമാനും സുഹൃത്തുക്കളും ദേശീയ ഗാനത്തെ അപമാനിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്നതുമാണ് കുറ്റം. ഒരു മാസം മുമ്പാണ് സൽമാനെ അറസ്റ്റ് ചെയ്തത്. കേസിൽപ്പെട്ട മറ്റുള്ളവർക്ക് ജാമ്യം അനുവദിച്ചപ്പോഴും സൽമാൻ തടവിൽ തുടരുകയായിരുന്നു.

കഴിഞ്ഞ മാസം പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിരുവനന്തപുരം നിള നിയേറ്ററിൽ പ്രദർശനത്തിന് മുന്നെയുള്ള ദേശീയ ഗാനത്തിന്റെ സമയത്ത് സൽമാൻ അടക്കമുള്ളവർ എഴുന്നേറ്റ് നിന്നി െല്ലന്നാണ് കേസ്. ദേശീയ ഗാന സമയത്ത് ഇവർ കൂവിയെന്നും ആരോപണമുണ്ട്.

പിറ്റേദിവസം രാത്രിയാണ് സൽമാനെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഐ.പി.സി 124, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കൽ എന്നീ വകുപ്പുകളാണ് സൽമാനെതിരെ ചുമത്തിയത്. സൽമാനൊപ്പം കേസിൽ ഉൾപ്പെട്ട ഹരിഹരശർമക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. സൽമാന്റെ ജാമ്യത്തിനുവേണ്ടി മനുഷ്യാവകാശ പ്രവർത്തകർ രംഗത്തുവന്നിരുന്നു.

സൽമാനെതിരെ കള്ളക്കേസ് ചുമത്താൻ ഐ.ടി, രാജ്യദ്രോഹ നിയമങ്ങൾ ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. കേസുകൾ പിൻവലിച്ച് സൽമാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആംനസ്റ്റി ഇന്റർനാഷണൽ ഫഇന്ത്യ കേന്ദ്ര സർക്കാറിന് കത്തെഴുതിയിരുന്നു. സിപിഐ(എം) ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ എന്നിവർ അറസ്റ്റിനെ അപലപിച്ചിരുന്നു.

സൽമാനും സുഹൃത്തുക്കൾക്കുമെതിരെ തിരുവനന്തപുരത്തെ അഭിനയ എന്ന തീയേറ്റർ ഗ്രൂപ്പിലെ രണ്ടു യുവാക്കളാണ് ഓഗസ്റ്റ് 18ന് പൊലീസിൽ പരാതിപ്പെട്ടത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൽമാനെ 19ന് അർദ്ധരാത്രി വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോവുകയായിരുന്നു. ഐപിസി 124എ, ദേശീയ ചിഹ്നങ്ങളെ അവഹേളിക്കൽ, ഐടി നിയമത്തിലെ വിവിധ ആക്റ്റുകൾ തുടങ്ങിയവ പ്രകാരമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി തമ്പാനൂർ പൊലീസ് സിഐ റഫീഖും സംഘവും സൽമാനെതിരെ എഫ്‌ഐആർ തയ്യാറാക്കിയത്.

ജൂഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സൽമാനെതിരെ ആദ്യം ചുമത്തിയ ഐടി നിയമവും ദേശീയ ഗാനത്തെ അവഹേളിച്ചെന്ന കുറ്റവും നിലനിൽക്കില്ലെന്ന തിരിച്ചറിവിലാണ് പൊലീസ് ഐപിസി 124 എ വകുപ്പ് (ദേശദ്രോഹകുറ്റം) കൂടി ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP