Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാരിന്റെ പരസ്യ ബോർഡുകൾ എടുത്തുമാറ്റി; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി സമ്പത്ത് എംപിയും സംഘവും; സ്റ്റേഷൻ ഡയറക്ടർ അജയ് കൗശികും സിപിഎം നേതാക്കളും തമ്മിൽ വാക്കേറ്റം; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ സ്വഭാവമുള്ള ബോർഡുകൾ എടുത്ത് കളയാനുള്ള നിർദ്ദേശം ലഭിച്ചിരുന്നുവെന്ന് റെയിൽവേ; ഫ്‌ളക്‌സ് ബോർഡുകൾ പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് വെല്ലുവിളി

സർക്കാരിന്റെ പരസ്യ ബോർഡുകൾ എടുത്തുമാറ്റി; തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി സമ്പത്ത് എംപിയും സംഘവും; സ്റ്റേഷൻ ഡയറക്ടർ അജയ് കൗശികും സിപിഎം നേതാക്കളും തമ്മിൽ വാക്കേറ്റം; തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ സ്വഭാവമുള്ള ബോർഡുകൾ എടുത്ത് കളയാനുള്ള നിർദ്ദേശം ലഭിച്ചിരുന്നുവെന്ന് റെയിൽവേ; ഫ്‌ളക്‌സ് ബോർഡുകൾ പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

തമ്പാനൂർ: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഡയറക്ടർ അജയ് കൗശികും സിപിഎം നേതാക്കളും തമ്മിൽ വാക്കേറ്റം. സ്‌റ്റേഷനിൽ സ്ഥാപിച്ചിരുന്ന സംസ്ഥാനസർക്കാരിന്റെ പരസ്യ ബോർഡുകൾ നീക്കം ചെയ്തതിനെതിരെ പ്രതിഷേധവുമായി എത്തിയപ്പോഴായിരുന്നു വാക്കറ്റം. എ സമ്പത്ത് എംപിയുടെയും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധസമരം. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഫളക്‌സ് ബോർഡുകൾ നീക്കിയതാണ് പ്രകോപനത്തിന് കാരണം.

തെരെഞ്ഞടുപ്പ് കാലമായതുകൊണ്ട് രാഷ്ട്രീയ സ്വഭാവമുള്ള ബോർഡുകൾ എടുത്ത് കളയാനുള്ള നിർദ്ദേശം ലഭിച്ചിരുന്നുവെന്നും റെയിൽവേ സ്റ്റേഷനിൽ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കാനുള്ള അനുമതി കൊടുത്ത ഏജൻസി കുടിശ്ശിക കൊടുത്ത് തീർക്കാനുണ്ടെന്നുമുള്ള രണ്ട് കാരണങ്ങളെത്തുടർന്നാണ് നടപടിയെടുത്തതെന്നാണ് റെയിൽവെ അധികൃതരുടെ വിശദീകരണം. തുടർന്ന് സ്റ്റേഷൻ ഡയറക്ടർ അജയ് കൗശികും സിപിഎം നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആണ് സംഭവസ്ഥലത്ത് ആദ്യമെത്തി റെയിൽവെ അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് സമ്പത്ത് എംപി പ്രതിഷേധ സ്ഥലത്തെത്തിയത്. അനുമതിയോട് കൂടിയാണ് ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചതെന്നും പിന്നെന്ത് കാരണത്താലാണ് അവ എടുത്ത്മാറ്റിയതെന്നുമാണ് പ്രതിഷേധക്കാർ ചോദിക്കുന്നത്.

തമ്പാനൂർ സ്റ്റേഷന് മുൻ വശത്തായി സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകളാണ് എടുത്ത് കളഞ്ഞത്. ചിലത് മറയ്ക്കുകയും ചെയ്തു. ഇത് രാഷ്ട്രീയപരമായ തീരുമാനമായും സംസ്ഥാന സർക്കാരിനെ അവഹേളിക്കലായുമാണ് കാണുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഫ്‌ളക്‌സ് ബോർഡുകൾ പുനഃസ്ഥാപിക്കുന്നില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നാണ് എംപിയും ഡിവൈഎഫ്‌ഐ പ്രവർത്തകരും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP